20 വര്‍ഷം മുമ്പ് നടന്ന സ്വപ്നയുടെ ആദ്യ വിവാഹത്തിന് അഞ്ചുകിലോ സ്വര്‍ണവും 25 ലക്ഷം രൂപയും ഒരു കാറും കിട്ടിയത്രെ! മലയാളികള്‍ ഞെട്ടിത്തരിക്കുമ്പോള്‍ കൂടുതല്‍ കുരുക്കിലേക്ക് സ്വപ്ന സുരേഷ്; വിട്ടുവീഴ്ചയില്ലാതെ അന്വേഷണ സംഘം

മലയാളികളെ സകലരേയും സ്വപ്ന സുരേഷ് ഞെട്ടിപ്പിച്ച ദിവസമാണ് ഇന്നലെ. സ്വപ്നയുടെ ബാങ്ക് ലോക്കറല്‍ നിന്നും ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്ത വാര്‍ത്ത മലയാളികളുടെ കണ്ണ് മഞ്ഞളിപ്പിച്ചു. ഒരു നിമിഷം കൊണ്ട് മലയാളികള്‍ സ്വയം കഥ മെനഞ്ഞപ്പോള്‍ ദേ വരുന്നു. എന്തൊന്ന് ഒരു കിലോ സ്വര്‍ണമോ അപമാനിക്കല്ലേ സാറെ 5 കിലോ സ്വര്‍ണം ഉണ്ട്. അതും വിവാഹ സമ്മാനമായി ലഭിച്ചത്. പറഞ്ഞതാകട്ടെ സ്വപ്നയുടെ അഭിഭാഷകനും.
ലോക്കറുകളില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണവും പണവും വിവാഹ സമ്മാനമാണെന്നാണ് സ്വപ്നയുടെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചത്. 20 വര്‍ഷം മുമ്പ് നടന്ന സ്വപ്നയുടെ ആദ്യ വിവാഹത്തിന് അഞ്ചുകിലോ സ്വര്‍ണവും 25 ലക്ഷം രൂപയും ഒരു കാറുമാണ് സമ്മാനമായി ലഭിച്ചത്. ദുബായ് രാജ കുടുംബത്തിന്റെയും മറ്റും സമ്മാനങ്ങളും ഇതിലുണ്ട്. ഇതില്‍ ശേഷിച്ച സ്വര്‍ണവും പണവുമാണ് ലോക്കറിലുണ്ടായിരുന്നതെന്നും പറഞ്ഞു. എങ്ങനെയുണ്ട്. മലയാളികള്‍ ഒരു പവന് സ്വര്‍ണം വാങ്ങാനാകാതെ കാലിട്ടടിക്കുന്ന അവസ്ഥയാണ്. ഒരു പവന് വാങ്ങണമെങ്കില്‍ അരലക്ഷത്തോളം വേണം. അപ്പോ 5 കിലോയാകുമ്പോഴോ.
എസ്.ബി.ഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വര്‍ണവും ഫെഡറല്‍ ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് 36.5 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. സ്വര്‍ണക്കടത്തിന് സഹായിച്ചതിന് സ്വപ്നയ്ക്ക് ലഭിച്ച പ്രതിഫലമാണിതെന്നാണ് നിഗമനം.
സ്വപ്നയെയും സന്ദീപ് നായരെയും രണ്ടു ഘട്ടങ്ങളിലായി 11 ദിവസം ചോദ്യം ചെയ്തശേഷം ഇന്നലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഡിവൈ.എസ്.പി സി. രാധാകൃഷ്ണപിള്ള സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഉള്ളത്. ഇതില്‍ ഭീകര ബന്ധവും ആവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകര്‍ക്കാനും ഭീകര പ്രവര്‍ത്തനത്തിന് ഫണ്ട് നല്‍കാനുമാണ് നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയതെന്നാണ് ഈ തെളിവുകളുടെ കൂടി അടിസ്ഥാനത്തില്‍ എന്‍.ഐ.എ ഇന്നലെ കോടതിയില്‍ ആവര്‍ത്തിച്ചത്. കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി. റമീസാണ്. ലോക്ക് ഡൗണ്‍ സമയത്ത് പരമാവധി സ്വര്‍ണം കടത്താന്‍ ഇയാള്‍ നിര്‍ബന്ധിച്ചു. റമീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഭീകരബന്ധം സംശയിക്കുന്നുണ്ട്. ഇത് വിശദമായി അന്വേഷിക്കണം.
അതേസമയം എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ കസ്റ്റംസ് ചോദ്യം ചെയ്തപ്പോള്‍ മാനസികമായി പീഡിപ്പിച്ചെന്ന് സ്വപ്ന കോടതിയില്‍ പറഞ്ഞു. മക്കളെ കാണാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. സ്വപ്നയെ ജയിലിലെത്തി കാണാന്‍ മക്കളെ അനുവദിച്ച കോടതി പരാതിയും രേഖപ്പെടുത്തി.
പ്രതികളുടെ മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ് എന്നിവയിലെ വിവരങ്ങള്‍ സി ഡാക്കിന്റെ സഹായത്തോടെ പരിശോധിക്കണമെന്നും അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും ചോദ്യം ചെയ്യണമെന്നും എന്‍.ഐ.എ വ്യക്തമാക്കി. പിന്നീട് കസ്റ്റഡിയില്‍ വാങ്ങിയ ഒന്നാംപ്രതി സരിത്തിനെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി. മൂവരെയും ആഗസ്റ്റ് 21 വരെ റിമാന്‍ഡ് ചെയ്തു.
സ്വപ്നയുടെ കള്ളക്കടത്തിലെ പങ്കും സന്ദീപുമായും സരിത്തുമായും നടത്തിയ ഗൂഢാലോചനകളും ഗൂഢാലോചന നടത്തിയ 11 സ്ഥലങ്ങളും ഒളിത്താവളങ്ങളും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെയാണ് അക്കൗണ്ട് പരിശോധിച്ച് സ്വര്‍ണവും പണവും കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha


























