Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ശിവശങ്കര്‍ കള്ളക്കടത്തിന് താവളമൊരുക്കി ?തെളിവുസഹിതം കണ്ടുപിടിച്ച് കസ്റ്റംസ്.. അജിത് ഡോവല്‍ വരെ ഇറങ്ങേണ്ടിവരും

27 JULY 2020 12:09 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

ഇന്ത്യയുടെ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പടെ കേരളത്തിലേക്ക് വന്നാല്‍ പോലും ഇനി അത്ഭുതപ്പെടേണ്ട കാര്യമില്ല എന്നതാണ് കേരളത്തിലെ അവസ്ഥ .സ്വര്‍ണ്ണക്കള്ളക്കടത്തു കാരിയായസ്വപ്ന സുരേഷുമായി കേവലം അടുപ്പം മാത്രമായിരുന്നു എന്നുള്ള ശിവശങ്കറിന്റെ ഉത്തരം അപ്പാടെവെള്ളം തൊടാതെ വിഴുങ്ങാന്‍ കസ്റ്റംസിനോ എന്‍ ഐ എ ക്കോ കഴിഞ്ഞില്ല .അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്
ദഹിക്കാത്തവണ്ണം പരസ്പര വൈരുദ്ധ്യത്തോടെയാണ് ശിവശങ്കര്‍ മൊഴി നല്‍കിയത് .ഒന്നുകില്‍ ഇയാള്‍ ആരെയൊക്കെയോ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നു അല്ലെങ്കില്‍ സ്വന്തം പങ്ക് വെളിച്ചതായാല്‍ ഉണ്ടാകാവുന്ന ഭവിഷത്തിനെക്കുറിച്ച് ഓര്‍ത്തു പലതും മൂടി തന്നെ വയ്ക്കാനായുള്ള വിഫലശ്രമം തുടരുന്നു .രണ്ടായാലും ശിവശങ്കറിനും അതുവഴി സംസ്ഥാന മന്ത്രിസഭയ്ക്കും ഇനി ഉറക്കമില്ലാത്ത രാത്രികള്‍ തന്നെയാണ് .


ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തതുകൊണ്ട് മാത്രം തടിയൂരാം എന്ന് മുഖ്യമന്ത്രി ചിന്തിച്ചാല്‍ അത് ആനമണ്ടത്തരമായാണ് ഭവിക്കുന്നത് .കേരളത്തില്‍ സമാനതകളില്ലാത്ത നടന്ന കാട്ടുകൊള്ളയിലെ കണ്ണികളോട് ഇടപെട്ട ഒരു വ്യക്തി എങ്ങനെ മുഖ്യമന്ത്രിയുടെ വിശ്വസ്തനായി ഇത്രയും കാലം പണിയെടുത്തു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ്. എം.ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ നടത്തുന്ന മുന്നൊരുക്കങ്ങള്‍ തന്നെയാണ് കേരളരാഷ്ട്രീയം സശ്രദ്ധയോടെ വീക്ഷിക്കുന്നത് .

കൊച്ചി യൂണിറ്റില്‍ ഒരുക്കിയ പ്രത്യേക മുറിയിലായിരിക്കും വിദഗ്ദ്ധമായ ചോദ്യംചെയ്യല്‍ നടത്തുക ന്യൂഡല്‍ഹി, ഹൈദരാബാദ് എന്‍ഐഎ യൂണിറ്റുകളിലെ വിദഗ്ധരായ ഉദ്യോഗസ്ഥരും ഇതിനായി കൊച്ചിയിലെത്തി. സ്വര്‍ണം പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്. പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്ത് നിന്ന് എം.ശിവശങ്കര്‍ കൊച്ചിയിലേക്കു പുറപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കും മുന്‍പ് തന്നെ ചോദ്യം ചെയ്യല്‍ നടത്തുന്നത് പിന്നീട് മാറ്റി പറയാന്‍ അവസരം നല്‍കാതിരിക്കാന്‍ തന്നെയെന്ന് വ്യക്തമായിരിക്കുകയാണ് .കേസില്‍ കസ്റ്റംസ്, എന്‍ഐഎ സംഘങ്ങളും രഹസ്യാന്വേഷണ വിഭാഗങ്ങളും കണ്ടെത്തിയ വിവരങ്ങളും അറസ്റ്റിലായ പ്രതികളുടെ മൊഴികളും ഓരോന്നായി തരംതിരിച്ച് പഠിച്ച ശേഷം തയാറാക്കിയ ചോദ്യാവലിയാണു ശിവശങ്കറിനെ കാത്തിരിക്കുന്നത്.അതുകൊണ്ട് തന്നെ കസ്റ്റംസ് അന്വേഷിക്കുന്ന സ്വര്‍ണക്കടത്തു കേസില്‍ അദ്ദേഹം പ്രതിയാകുമോ അതോ എന്‍ഐഎ അന്വേഷിക്കുന്ന ഭീകരപ്രവര്‍ത്തന കേസില്‍ മുഖ്യസാക്ഷിയാകുമോ എന്നറിയാന്‍ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാകണം എന്നതാണ് വാസ്തവം .

സ്വര്‍ണക്കടത്തിനും ഭീകരപ്രവര്‍ത്തനത്തിനും ബോധപൂര്‍വം സര്‍ക്കാരിന്റെ ഉന്നത തസ്തികയില്‍ ഇരിക്കുന്ന ശിവശങ്കര്‍ സഹായിക്കുമെന്നു കരുതുന്നില്ലെന്നും പിന്നെ എന്തുകൊണ്ട് ഇതു സംഭവിച്ചുവെന്നു ശിവശങ്കര്‍ തന്നെ വ്യക്തമാക്കണമെന്നും മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥന്‍ തിരുവനന്തപുരത്തെ ചോദ്യംചെയ്യലില്‍ പറഞ്ഞതായി റിപ്പോര്‍ട്ട് വന്നിരുന്നു . .ശിവശങ്കറെ കാത്തിരിക്കുന്നത് അത്യന്തം കടുപ്പമേറിയ അഥവാ കുഴപ്പിക്കുന്ന ചോദ്യങ്ങള്‍ തന്നെയാണ് . കസ്റ്റംസിന് നല്‍കിയ മൊഴിയിലും കഴിഞ്ഞദിവസം എന്‍ഐഎക്ക് നല്‍കിയ മറുപടികളിലും കാര്യമായ വൈരുധ്യമുള്ളതിനാല്‍ ഇന്ന് ശിവശങ്കര്‍ നല്‍കുന്ന ഓരോ ഉത്തരവും അതിനിര്‍ണായകമാകും. ശിവശങ്കര്‍ സ്വര്‍ണക്കടത്തു സംഘത്തിനു താവളമൊരുക്കി നല്‍കിയെന്ന നിലപാടിലാണ് അന്വേഷണസംഘം. അവിടെ വച്ച് സംഘം സ്വര്‍ണക്കൈമാറ്റം നടത്തിയതിന് ഉള്‍പ്പെടെ തെളിവുകളുണ്ട്. കഴിഞ്ഞദിവസത്തെ ചോദ്യം ചെയ്യലില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്കുള്ള മറുപടികളാണു ശിവശങ്കര്‍ നല്‍കിയതെങ്കില്‍ അത്തരത്തിലുള്ള രീതിയിലല്ല ചോദ്യം ചെയ്യല്‍ നടക്കുന്നതും പഴയ തരത്തിലുള്ള മറുപടിയല്ല അവര്‍ പ്രതീക്ഷിക്കുന്നതെന്നും വ്യക്തമാണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (2 hours ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (2 hours ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (6 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (6 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (6 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (6 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (6 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (7 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (7 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (7 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (7 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (7 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (7 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (15 hours ago)

Malayali Vartha Recommends