Widgets Magazine 

26
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ഇനി വെറും പൂഞ്ഞാര്‍ മെമ്പര്‍... പി സി ജോര്‍ജിനെ കേരള കോണ്‍ഗ്രസിലെ സ്ഥാനങ്ങളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; പുറത്താക്കിയത് ചെയര്‍മാന്റെ അധികാരം ഉപയോഗിച്ച്

17 APRIL 2015 09:19 PM IST
മലയാളി വാര്‍ത്ത.

കെഎം മാണിയെ പലപ്പോഴും പാലാ മെമ്പറെന്ന് അധിഷേപിച്ചതിന് അതേ നാണയത്തില്‍ തിരിച്ചടിയും വന്നു. പി സി ജോര്‍ജ് ഇനി വെറും പൂഞ്ഞാര്‍ മെമ്പര്‍ മാത്രം. പിസി ജോര്‍ജിനെ പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും സസ്‌പെന്‍ഡു ചെയ്തതായി കേരള കോണ്‍ഗ്രസ് ചെയര്‍മാനും ധനമന്ത്രിയുമായ കെ എം മാണി പറഞ്ഞു. ചെയര്‍മാന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. പി സി ജോര്‍ജ് പാര്‍ട്ടിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നത് പാര്‍ട്ടി ഗൗരവമായി കാണുന്നു. ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നുവന്ന അഭിപ്രായം. അതിനാല്‍ ചെയര്‍മാന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ജോര്‍ജിനെ സസ്‌പെന്‍ഡു ചെയ്യുകയാണ്.
ഇപ്പോള്‍ പാര്‍ട്ടി വൈസ് ചെയര്‍മാനാണ് ജോര്‍ജ്. അതില്‍ നിന്നു മാത്രമല്ല, പാര്‍ട്ടിയുടെ ഏതൊക്കെ തലത്തില്‍ അംഗമാണോ അതില്‍ നിന്നെല്ലാം അന്വേഷണ വിധേയമായി സസ്‌പെന്‍ഡു ചെയ്യുകയാണെന്നും മാണി പറഞ്ഞു.
അംഗത്വത്തില്‍ നിന്ന് ജോര്‍ജിനെ മാറ്റിയിട്ടില്ല. ഭാരവാഹിത്വത്തില്‍ നിന്നാണ് മാറ്റിയതെന്നും മാണി വ്യക്തമാക്കി. മെയ് 30ന് പാര്‍ട്ടിയുടെ സ്റ്റിയറിങ് കമ്മിറ്റി കൂടാന്‍ തീരുമാനിച്ചു. കേരള കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ ജോര്‍ജ് തുടരും. അദ്ദേഹത്തോട് പ്രതികാര മനോഭാവം ഇല്ലെന്നും മാണി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രാജ്യസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജോര്‍ജിനെതിരായ നടപടി ഉണ്ടാകില്ലെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍, ജോര്‍ജിനെതിരായി നടപടി എടുക്കുന്നതില്‍ ഇതൊന്നും കണക്കിലെടുക്കാന്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല.
ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി യോഗമാണ് ജോര്‍ജിനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
എന്നാല്‍ പാര്‍ട്ടി ഭരണഘടന അനുസരിച്ച് തനിക്കെതിരെ നടപടിയെടുക്കാന്‍ കെ എം മാണിക്ക് അധികാരമില്ലെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി സി ജോര്‍ജ് സസ്‌പെന്‍ഷനെതിരെ പ്രതികരിച്ചത്. സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുമ്പാണ് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പാര്‍ട്ടി ഭരണഘടനയിലെ 28 (1) വകുപ്പ് അനുസരിച്ചാണ് നടപടി എടുത്തത് എന്നാണ് കെ എം മാണി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍, ഭരണഘടന അനുസരിച്ച് ഇത്തരത്തില്‍ നടപടി എടുക്കാനുള്ള അവകാശം സംസ്ഥാന കമ്മിറ്റിക്കാണ്. ചെയര്‍മാന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രമേ ഇത്തരം നടപടി സ്വീകരിക്കാന്‍ ആകൂ എന്നാണ് പി സി ജോര്‍ജ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (1 hour ago)

കൊച്ചിയില്‍ കോടികളുടെ വൈദ്യുതി ക്രമക്കേട് കണ്ടെത്തിയതായി കെ.എസ്.ഇ.ബി  (1 hour ago)

പിണറായിയെയും റിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും അവസാന മണിക്കൂറിൽ ട്വിസ്റ്റ് മരുമോനും ആ 5 പേരും ചാവേർ..  (1 hour ago)

പിണറായിയുടെ കോപ്റ്റർ സതീശന്റെ കക്ഷത്ത്..! CM-നെ ഞെട്ടിച്ച് ചിപ്സൺ 19 ലക്ഷം വന്ന വഴി ഇങ്ങനെ  (1 hour ago)

വീട്ടിലെത്തിയ ആ പെറ്റമ്മ; കുളിമുറിയിൽ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച; പോസ്റ്റ്‌മോർട്ടത്തിൽ ഞെട്ടി..!  (1 hour ago)

മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി വിഡി സതീശന്‍  (1 hour ago)

യദുവിനെ കൊന്ന് തിന്നാനുള്ള കലി..! നിയമസഭയിൽ നിന്ന് അടിച്ചിറക്കാൻ ആര്യയുടെ ശിങ്കിടിമാർ..! തെളിവുകൾ പുറത്ത്  (1 hour ago)

അമ്മാ..നിലവിളി ആ രണ്ട് പെണ്മക്കളുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി..!ICU-നിലവിളി..!  (2 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ കൊച്ചി സിറ്റിയില്‍ നിന്ന് എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍  (3 hours ago)

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്  (3 hours ago)

ആംസ്റ്റര്‍ ഓവര്‍സീസ് ജോലി തട്ടിപ്പില്‍ പാര്‍വതി മായ ഷാജിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; യർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; ജാഗ്രത  (4 hours ago)

ഇന്ന് തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; അടുത്ത 3 മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് ഇടത്തരം  (4 hours ago)

സർദാർ വല്ലഭായ് പട്ടേൽ പ്രതിമ സന്ദർശിച്ച മമ്മൂട്ടിക്കെതിരെ വിമർശനം; അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

റിപ്പോർട്ടർ ചാനലിൽ പോലീസ് നടത്തിയ റെയിഡിനെതിരെ പ്രതികരണം; മംഗളം ബ്യൂറോയിൽ പോലീസിനെ കയറി നിരക്കിയ പിണറായിയുടെചാരിത്യ്ര പ്രസംഗം സഹിക്കാനാകുന്നില്ല; വിമർശിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (5 hours ago)

Malayali Vartha Recommends