ഇനിയും മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ.....കോവിഡിനെക്കാള്‍ ഭീകരമായി നാടിനെ ഞെട്ടിച്ച വാര്‍ത്തയാണ് നയതന്ത്ര ചാനല്‍ വഴി നടത്തിയ സ്വര്‍ണക്കള്ളക്കടത്ത്... വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് പിടികൂടിയതിന് തൊട്ടുപിന്നാലെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍..

കോവിഡിനെക്കാള്‍ ഭീകരമായി നാടിനെ ഞെട്ടിച്ച വാര്‍ത്തയാണ് നയതന്ത്ര ചാനല്‍ വഴി നടത്തിയ സ്വര്‍ണക്കള്ളക്കടത്ത് . വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് പിടികൂടിയതിന് തൊട്ടുപിന്നാലെ പുറത്തുവരുന്നതും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍..
സ്വര്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറി പോലും സംശയ നിഴലിലാണ്. ഈ സാഹചര്യത്തില്‍ മറ്റൊരു പ്രധാന ചോദ്യം കൂടി ഉയര്‍ന്നുവരുന്നുണ്ട്. ഈ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പലരും എന്തുകൊണ്ടാണ് ഇങ്ങനെ ഒരു ചതികുഴികളിലേക്ക് വീണുപോകുന്നത് ? ഒരിക്കല്‍ വീണാല്‍ പിന്നെ തിരിച്ചുകയറാന്‍ സാധിക്കാത്ത വിധത്തില്‍ എങ്ങനെയാണു ഇവര്‍ കുരുക്കില്‍ അകപ്പെടുന്നത്. എന്തൊക്കെ സഹായങ്ങള്‍ വാഗ്ദ്ധാനം ചെയ്താണ് ഉന്നതരും, കണ്‍സള്‍ട്ടന്‍സി കമ്പനികളുമൊക്കെ ഉദ്യോഗസ്ഥരെ വശത്താക്കുന്നത് എന്നതൊക്കെ ഇന്ന് കേരളത്തിന്റെ സംശയങ്ങളാണ് .
അന്താരാഷ്ട്ര കമ്പനികള്‍ ഉന്നത ഉദ്യോഗസ്ഥരെയും, രാഷ്ട്രീയപ്രമുഖരെയും വിദേശത്ത് കുടുംബസമേതം അടിച്ചു പൊളികുക എന്നതുള്‍പ്പെടെയുള്ള ആര്‍ഭാട ജീവിതത്തിനായി പത്ത് ലക്ഷം രൂപയുടെ വരെയുള്ള ഗിഫ്റ്റ് കാര്‍ഡുകളും, ക്രെഡിറ്റ് കാര്‍ഡുകളും സമ്മാനിച്ച് വരുതിയിലാക്കുന്നതിനെ കുറിച്ച് കേന്ദ്രരഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സര്‍ക്കാരിന്റെ വമ്പന്‍ കണ്‍സള്‍ട്ടന്‍സി കരാറുകള്‍ ലഭിക്കാന്‍ വേണ്ടിയാണു ഇവര്‍ ഇത്തരത്തില്‍ ഉദ്യോഗസ്ഥരെ വരുതിയിലാക്കുന്നത് എന്നാണ് സൂചന.
പണമായി നല്‍കുന്ന കമ്മിഷനും കൈക്കൂലിയും ഒക്കെ ഇപ്പോള്‍ പഴങ്കഥയായി മാറിയിരിക്കുകയാണ്.ഡിജിറ്റല്‍ യുഗത്തില്‍ ഡിജിറ്റല്‍ സംവിധാനത്തെ കൂട്ടുപിടിച്ച് ഹൈടെക് ആയിരിക്കുകയാണ് എല്ലാം.. ഇപ്പോള്‍ ഡിജിറ്റല്‍ കോഴയാണ്. പര്‍ച്ചേസിന് ഗിഫ്റ്റ് കാര്‍ഡുകള്‍. പണം പിന്‍വലിക്കാന്‍ ക്രെഡിറ്റ് കാര്‍ഡുകളും. സെക്രട്ടേറിയറ്റിലെ ഉന്നതരെത്തേടി കമ്പനികളുടെ കാര്‍ഡുകള്‍ എത്താറുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്. . ഇവ വിമാനത്താവളങ്ങളില്‍ സൗജന്യമായി ഉപയോഗിക്കാം. ഇ ഓഫറുകള്‍ ഒരിക്കല്‍ സ്വീകരിക്കുന്നതോടെ ഉദ്യോഗസ്ഥര്‍ കമ്പനിയുടെ അടിമകളാകും. രാഷ്ട്രീയപ്രമുഖരുടെ വിദേശയാത്രകളിലും കമ്പനികള്‍ ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.വിദേശത്തുപോവുന്ന ഉദ്യോഗസ്ഥര്‍ക്ക് ദിവസച്ചിലവിന് 60 ഡോളറാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതുകൊണ്ട് പര്‍ച്ചേസൊന്നും നടക്കില്ല. കണ്‍സള്‍ട്ടന്‍സികള്‍മുതലെടുക്കുന്നതും ഇതുതന്നെയാണ് . ഒരുവര്‍ഷത്തെ കാലാവധിയും പത്തുലക്ഷം രൂപ വരെ ക്രെഡിറ്റ് ലിമിറ്റുമുള്ള കാര്‍ഡുകളാണ് സമ്മാനം. അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സി കമ്പനികള്‍ക്കെല്ലാം കരാര്‍ നേടാനുള്ള ജീവനക്കാരുടെ ചിലവിനായി എക്‌സ്പെന്‍സ് അക്കൗണ്ടും അതിന് ബാങ്ക് കാര്‍ഡുകളുമുണ്ട്. ഈ കാര്‍ഡുകളും ഉദ്യോഗസ്ഥര്‍ക്ക് കമ്പനികള്‍ സമ്മാനിച്ചിട്ടുണ്ട്.
അഴിമതിക്കേസുകളില്‍ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഭാര്യയ്‌ക്കൊപ്പം ലണ്ടനില്‍ വമ്പന്‍ഷോപ്പിംഗ് നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കണ്‍സള്‍ട്ടന്‍സികളുടെ സമ്മാനക്കഥ പരസ്യമായത്.കാര്‍ഡുപയോഗിച്ച് ലക്ഷങ്ങളുടെ സാധനങ്ങള്‍ വാങ്ങാം, പണം പിന്‍വലിക്കുകയും ചെയ്യാം. സ്വന്തം അക്കൗണ്ടില്‍ നിന്ന് പണമിടപാട് ഇല്ലാത്തതിനാല്‍ അന്വേഷണം വന്നാലും കുഴപ്പമില്ല. മടങ്ങിയെത്തിയ ശേഷം കാര്‍ഡ് തിരികെനല്‍കാം. അല്ലെങ്കില്‍ നശിപ്പിക്കാം. വിദേശത്ത് നക്ഷത്രഹോട്ടലുകളിലെ താമസം, സഞ്ചാരം, ഭക്ഷണം, സത്കാരം എന്നിവയ്‌ക്കെല്ലാം ഈ കാര്‍ഡുകള്‍ ഉപയോഗിക്കാം. അടിക്കടി വിദേശയാത്ര നടത്തിയതിന് ആരോപണവിധേയനായ ഉന്നതനും ബഹുരാഷ്ട്ര കമ്പനിയുടെ സമ്മാനകാര്‍ഡ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം.
എന്തായാലും ഡിപ്ലോമാറ്റിക് ബാഗേജിലൂടെ നടത്തിയ സ്വര്ണക്കള്ളക്കടത്ത് ഇതുവരെ മറഞ്ഞുകിടന്നിരുന്ന പല രഹസ്യങ്ങളിലേക്കും ഉള്ള ചൂണ്ടുവിരല്‍ കൂടി ആയി മാറുകയാണ് .
"
https://www.facebook.com/Malayalivartha


























