സമ്പൂര്‍ണലോക്ക് ഡൗണില്ല..... കേരളത്തില്‍ സമ്പൂര്‍ണലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടെന്ന് മന്ത്രി സഭായോഗം തീരുമാനിച്ചു, രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും

കേരളത്തില്‍ സമ്പൂര്‍ണലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടെന്ന് മന്ത്രി സഭായോഗം തീരുമാനിച്ചു. രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനമായി. സമ്പൂര്‍ണ ലോക്ക്ഡൗന്‍ അപ്രായോഗികമാണെന്നാണ് മന്ത്രിസഭ വിലയിരുത്തിയത്. ഓണ്‍ലൈനിലായിരുന്നു സ്പെഷ്യല്‍ മന്ത്രിസഭായോഗം ചേര്‍ന്നത്. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെ യോഗം ചേര്‍ന്നത്. ധനകാര്യ ബില്ലിന്റെ കാലാവധി നീട്ടുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടതിനാല്‍, മന്ത്രിസഭ ചേര്‍ന്നേ പറ്റു എന്ന സാഹചര്യത്തിലാണ് ഓണ്‍ലൈനായി മന്ത്രിസഭായോഗം ചേരാന്‍ തീരുമാനിച്ചത്.
തലസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ പല മന്ത്രിമാര്‍ക്കും എത്തിച്ചേരാനാവില്ല .പകുതി മന്ത്രിമാരെങ്കിലും പങ്കെടുത്തില്ലെങ്കില്‍ യോഗത്തിന് നിയമ സാധുതയുണ്ടാവില്ല. അതിനാലാണ് വീഡിയോ കോണ്‍ഫറന്‍സ് ആലോചിച്ചത്.
https://www.facebook.com/Malayalivartha


























