കണ്ടെയ്ന്മെന്റ് സോണില്‍ നിന്നും വീട്ടില്‍ എത്തിയ അറുപത്തിനാലുകാരനെ ബന്ധുക്കള്‍ വീട്ടില്‍ കയറ്റിയില്ല, രക്ഷകരായത് പൊതുപ്രവര്‍ത്തകനും ഡ്രൈവറും!

ബൈസണ്‍വാലിയില്‍ ഏലത്തോട്ടത്തില്‍ ജോലിചെയ്തിരുന്ന കാന്തല്ലൂര്‍ ചുരക്കുളം സ്വദേശിയായ അറുപത്തിനാലുകാരന് മേഖല കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച വൈകിട്ട് മറയൂരിലെ വീട്ടിലെത്തി. എന്നാല്‍ രോഗഭീതിയെത്തുടര്‍ന്ന് വീട്ടുകാര്‍ പ്രവേശനം നല്‍കിയില്ല.
തുടര്‍ന്ന് ഇദ്ദേഹം കോവില്‍ക്കടവില്‍ മുറിയെടുത്ത് താമസിക്കാനൊരുങ്ങിയെങ്കിലും കെട്ടിട ഉടമകളും മുറി നല്‍കിയില്ല. എന്തു ചെയ്യണമെന്നറിയാതെ രാത്രി ഇദ്ദേഹം റോഡരികില്‍ തന്നെ നിന്നു.
പൊതുപ്രവര്‍ത്തകനായ കൊച്ചുമാലിയില്‍ ബിജു പൗലോസും ജീപ്പ് ഡ്രൈവറായ സെല്‍വകുമാറും രാത്രി ഇദ്ദേഹത്തെ റോഡരികില്‍ കണ്ടപ്പോള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മറയൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി കരിമുട്ടിയിലെ സ്വകാര്യവ്യക്തിയുടെ റിസോര്‍ട്ടില്‍ ഇദ്ദേഹത്തെ നിരീക്ഷണത്തിലാക്കി.
https://www.facebook.com/Malayalivartha


























