പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കുരുക്കിലാക്കുന്നത് വാട്സ്ആപ് ഗ്രൂപ്പിലൂടെ ..ചാറ്റിങ്ങിലൂടെ പ്രണയം നടിച്ചു വീട്ടിലെത്തിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന വിരുതന്മാർ അറസ്റ്റിൽ ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡനത്തിന് ഇരയാക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പിലെ മുഖ്യ കണ്ണിയും കൂട്ടാളിയും അറസ്റ്റിൽ. നേമം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.. പൂന്തുറ ജസീന മന്‍സിലില്‍ മുഹമ്മദ് സുഹൈല്‍ ഖാന്(കയില് 19), കൂട്ടാളി ചെറുവയ്ക്കല്‍ ഉത്രാടം വീട്ടില്‍ വിഷ്ണു(26) എന്നിവരാണ് അറസ്റ്റിലായത്.
വാട്സാപ്പ് വഴി പരിചയപ്പെടുന്ന പെണ്‍കുട്ടികളെ ശ്രീകാര്യത്തുള്ള വിഷ്ണുവിന്റെ വീട്ടിലെത്തിച്ചാണ് പീഡിപ്പിക്കുന്നത് എന്ന് പോലീസ് പറഞ്ഞു. സുഹൈല്‍ ഖാന് എതിരെ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പൂന്തുറ പോലീസ് സ്റ്റേഷനില്‍ നിലവില്‍ രണ്ട് പോക്സോ കേസുകളുണ്ട്.
കൂടാതെ, പെൺകുട്ടിയുടെ കൈയിൽ നിന്നും ആഭരണങ്ങളും മറ്റ് വില പിടിപ്പുള്ള വസ്തുക്കളും തട്ടിയെടുത്ത് ആഡംബര ബൈക്കുകളിൽ പെൺകുട്ടികളെയും കൊണ്ട് കറങ്ങി നടക്കുകയാണ് ഇവരുടെ പതിവ്. ഇവരുടെ വലയിൽ കൂടുതൽ പെൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും കൂടുതൽ പ്രതികൾ ഉണ്ടോ എന്നും അന്വേഷണം നടത്തി വരികയാണ്. സൈബർ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
https://www.facebook.com/Malayalivartha


























