കേരളത്തിൽ സമ്പൂർണ്ണ -ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ല...! ; രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ കർശന നിയന്ത്രണം; കണ്ടെയിൻമെന്റ് സോണുകളിൽ പോലീസ് സാന്നിധ്യം ശക്തമാക്കും; മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ ഇങ്ങനെ...

സംസ്ഥാനത്ത് സമ്പൂർണ്ണ -ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് സർക്കാർ തീരുമാനം. ഇന്നു രാവിലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സമ്പൂർണ ലോക്ക്ഡൗണ്‍ എന്ന നടപടി അപ്രായോഗികമാണെന്നും രോഗവ്യാപനം രൂക്ഷമായ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുവാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ നിലവിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ ദിവസ വേതനക്കാർ ഉൾപ്പെടെ നിരവധി ജനങ്ങൾ ബുദ്ധിമുട്ടിലാകുമെന്ന വിദഗ്ധ സമിതിയുടെ നിർദേശം പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. കണ്ടെയിൻമെന്റ് സോണുകളിൽ പോലീസ് സാന്നിധ്യം കൂടുതൽ ശക്തമാക്കും. കടകൾ തുറക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ അതാതു ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കാമെന്നും മന്ത്രിസഭാ യോഗം നിർദേശിച്ചു.
അതേസമയം ധന ബിൽ പാസാക്കാൻ സമയം നീട്ടാനുള്ള ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യത്തില്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. രാവിലെ പത്തിന് വീഡിയോ കോൺഫറൻസിലൂടെയാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിസഭ യോഗം ഓൺലൈനായി ചേർന്നത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ് ഓൺലൈനിൽ മന്ത്രിസഭാ യോഗം ചേര്‍ന്നത്. മന്ത്രിമാർക്ക് വീട്ടിലും ഓഫീസിലുമിരുന്നാണ് യോഗത്തിൽ പങ്കെടുത്തത്.
https://www.facebook.com/Malayalivartha


























