Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..


24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..


പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...


വീണാ ജോർജിനെ കൈവിട്ടത് ഗൺമാൻ മാത്രമല്ല...സാക്ഷിയായിരുന്ന മുൻ സ്പീക്കർ എ.എൻ. ഷംസീറും കൈവിട്ടു...ഇതിനെ തുടർന്ന് മുൻമന്ത്രിയ്ക്ക് കേസ് വരുമെന്ന് ഉറപ്പായി..


പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

സംസ്ഥാനത്തെ 14 ജില്ലകളിലും കൊവിഡ് മരണങ്ങള്‍; 68.85 % വും 60 വയസ്സില്‍ മുകളില്‍ ഉള്ളവർ

27 JULY 2020 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ... നാല് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യത..ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്..

പാലക്കാട് ഷൊര്‍ണ്ണൂര്‍ റെയില്‍വേ ട്രാക്കില്‍ വന്‍ അട്ടിമറി ശ്രമം...ബിഹാര്‍ സ്വദേശിയായ ഷുക് ലാല്‍ മറിയ എന്നയാളെ ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തു..ഭാഗ്യം കൊണ്ട് മാത്രമാണ് വന്‍ ദുരന്തം ഒഴിവായത്...

പ്രശസ്ത നടി ചാർമിളയുടെ മലയാള സിനിമയിലേക്കുള്ള ശക്തമായ തിരിച്ചുവരവ്..ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു..

സംസ്ഥാനത്തെ 14 ജില്ലകളിലും കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. കേരളത്തില്‍ സമൂഹവ്യാപനം ശക്തമാകുന്ന സാഹചര്യത്തിലും ഉറവിടം അറിയാത്ത കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി

ആദ്യം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പേരു കേട്ട കേരളം ഇപ്പോള്‍ കൊവിഡ് കുതിപ്പില്‍ വിറങ്ങലിച്ചിരിക്കുകയാണ്. സമ്പര്‍ക്ക രോഗികളും ഉറവിടം അറിയാത്ത രോഗികളും ഉയരുന്നതാണ് കൊവിഡ് കേസുകള്‍ കുതിക്കുന്നതിന്റെ പ്രധാന കാരണം.

എന്നാല്‍, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പ്രതിദിനം രോഗബാധ മൂലം മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് കുറവാണ് ..

എന്നാൽ കേരളത്തില്‍ ജൂലായ് 26 വരെ മരിച്ചവരുടെ കണക്ക് പരിശോധിച്ചാല്‍ 60 വയസ്സിനു മുകളിലുള്ളവരാണ് അതില്‍ ഏറ്റവും അധികം മരിച്ചത്. ആകെ മരിച്ചവരില്‍ 35.59 % വും 60-69 വയസ്സുള്ളവരാണ്. മരിച്ചവരില്‍ 29.5 % 70-79 വയസ്സുള്ളവരാണ്. 60 വയസ്സില്‍ മുകളില്‍ മരിച്ചവരുടെ ആകെ കണക്കെടുക്കുമ്പോള്‍ അത് 68.85 % വരും

കേരളത്തില്‍ ഇതുവരെ മരിച്ചവരില്‍ 37.29 ശതമാനവും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയവരാണ്. 22.03 % പേര്‍ക്ക് യാതൊരു വിധത്തിലുള്ള യാത്രാ ചരിത്രവും ഉണ്ടായിരുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സര്‍ക്കാരിന്റെ കണക്കില്‍ സമ്പര്‍ക്ക രോഗികളില്‍ മരിച്ചവര്‍ 5.08 % ആണ്. എന്നാല്‍, ഉറവിടം അറിയാത്ത കേസുകളാണ് മരിച്ചവരില്‍ 35.59 % പേരും

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ 35.59 ശതമാനം പേരും ഉറവിടം അറിയാത്ത കേസുകളാണെന്ന് കണക്കുകള്‍. 60 നും 69 നും ഇടയില്‍ പ്രായമുള്ള മരിച്ചവരില്‍ ഏഴു പേര്‍ കേരളത്തിനു പുറത്തു നിന്നെത്തിയവരാണ്.

രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് ബാധിച്ചത്. 60-79 വയസ്സ് പ്രായമുള്ളവരില്‍ ഉറവിടം അറിയാത്ത കൊവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിചെ കേരളത്തിനു പുറത്തു നിന്നെത്തി മരിച്ചത് ഒരാള്‍ മാത്രമാണ്. ബാക്കിയെല്ലാ കൊവിഡ് കേസുകളും ഉറവിടം വ്യക്തമല്ല.

സംസ്ഥാനത്തെ കണക്കുകള്‍ പ്രകാരം, ഇതുവരെ 61 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 47 പേര്‍ക്കും മറ്റു പല രോഗങ്ങളും ഉണ്ടായിരുന്നു. ഇത് ആശങ്കപ്പെടുത്തുന്നതാണ്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്തെ വയോജനങ്ങളില്‍ 10 % പേര്‍ കാന്‍സര്‍, ഹൃദ്രോഗ, വൃക്കരോഗ ചികിത്സയില്‍ ഉള്ളവരാണ്.

പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുള്ളവരുമാണ്. വയോജനങ്ങളില്‍ 59 % പേരും ഏതെങ്കിലും രോഗത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ ആയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കായി 'വിജ്ഞാന ദര്‍ശിനി' പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി  (2 hours ago)

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ദുഃഖമുണ്ടെന്ന് കെ സുധാകരന്‍  (2 hours ago)

RAIN ALERTS തുലാവർഷത്തിനൊപ്പം ന്യൂനമർദ്ദവും;  (6 hours ago)

Gujarat തന്റെ ഭാഗം കേള്‍ക്കാന്‍ ആരും തയ്യാറായില്ല;  (6 hours ago)

INDIAN RAILWAY കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ പറന്നിറങ്ങി  (6 hours ago)

പി.ആർ. ഏജൻസികളുടെ സർക്കസുകൾ  (6 hours ago)

പാട്ടുകാരി മ്യൂസിക് വീഡിയോ യൂട്യൂബ് റിലീസ് മുഖ്യമന്ത്രി നിര്‍വഹിച്ചു  (7 hours ago)

ചാർമിളയുടെ തിരിച്ചുവരവ്  (7 hours ago)

ആർസി ഉടമ നൂഹാ സജീവിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും; കൊല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണസംഘം..  (7 hours ago)

മഞ്ഞുമൂടിയ മലനിരകളും ഒറ്റപ്പെട്ട ബംഗ്ലാവും; മിസ്റ്ററി ത്രില്ലർ 'ഭൗമ' നവംബർ 12-ന് തിയേറ്ററുകളിലേക്ക്!  (7 hours ago)

3 വർഷം ഒളിപ്പിച്ച ക്രൂരത പുറത്ത്; തിരുവല്ലയിലെ പിഞ്ചുകുഞ്ഞിന്റെ മരണം ആസൂത്രിത കൊലപാതകം; കാമുകനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്...  (7 hours ago)

അറബിക്കടലിന് പിന്നാലെ ബംഗാൾ ഉൾക്കടലിലും ഇരട്ട ന്യൂനമർദ്ദം; ഇനിയുള്ള 5 ദിവസം കേരളത്തിൽ കാറ്റും ഇടിമിന്നലോടും കൂടിയ പെരുമഴ; ജാഗ്രതാ നിർദ്ദേശം...  (7 hours ago)

എന്തുകൊണ്ട് ഇത്രയും കാലം കേസ് എടുത്തില്ല?'; മാസപ്പടി കേസിൽ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി: അടിയന്തര ഹർജിയിൽ പിണറായി വിജയനും കുടുംബത്തിനും വൻ ആശ്വാസം...  (7 hours ago)

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (15 hours ago)

Malayali Vartha Recommends