കൊവിഡിനിടയിലും നാട്ടുകാരുടെ നെട്ടോട്ടം മദ്യം വാങ്ങാൻ; ബാലരാമപുരത്ത് മദ്യശാലകളിൽ തിരക്ക് കൂടുന്നു; കണ്ടെയ്ന്മെന്റ് സോണിൽ നിന്നുൾപ്പെടെയുള്ളവർ എത്തുന്നതായി പരിസരവാസികളുടെ പരാതി

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലും തിരുവനന്തപുരത്തെ ബാലരാമപുരത്ത് മദ്യശാലകളിൽ തിരക്ക് കൂടുന്നതായി പരാതി. കണ്ടെയ്ന്മെന്റ് സോണില്‍ നിന്നുള്‍പ്പെടെ ആളുകൾ മദ്യം വാങ്ങാനെത്തുന്നുണ്ടെന്നാണ് ആക്ഷേപം. ഇതിനെത്തുടർന്ന് പരിസരവാസികൾ ആരോഗ്യ വകുപ്പിലും പൊലിസിലും പരാതി നൽകിയിട്ടുണ്ട്.
ബാലരാമപുരം പഞ്ചായത്തിന്റെയും പള്ളിച്ചൽ പഞ്ചായത്തിന്റെയും അതിർത്തിയിലുള്ള മദ്യശാലക്ക് പുറത്താണ് ഇത്തരത്തിലൊരു അനുഭവം ഇവർ വെളിപ്പെടുത്തുന്നത്. സാമൂഹിക അകലം പാലിക്കാതെ മദ്യം വാങ്ങാൻ ദിനംപ്രതി നൂറുകണക്കിന് പേർ എത്തുന്നുണ്ട്.
സമീപ പ്രദേശങ്ങളിൽ പലതും കണ്ടെയ്ന്മെന്റ് സോണാണ്. കണ്ടെയ്ന്മെന്റ് സോണിൽ നിന്നുൾപ്പെടെ ആളുകൾ എത്തുന്നതാണ് പരിസരവാസികളുടെ ആശങ്ക. ബാലരാമപുരത്തെ ബാറിന് മുന്നിലും ഇതേതരത്തിലാണ് തിരക്ക്.
കണ്ടെയ്ന്മെന്റ് സോണുകളല്ലാത്ത സ്ഥലങ്ങളിലെ വ്യാപാര സ്ഥപനങ്ങളിലും തിരക്ക് അനുഭവപെടുന്നുണ്ട്. നിരവധി തവണ പൊലീസിനെയും ആരോഗ്യ വകുപ്പിനെയും അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.
https://www.facebook.com/Malayalivartha


























