സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ഇല്ല... സമ്പൂര്‍ണ ലോക് ഡൗണ്‍ അപ്രായോഗികമാണെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍... തീരുമാനങ്ങള്‍ ഇങ്ങനെ...

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കില്ല. സമ്പൂര്‍ണ ലോക് ഡൗണ്‍ അപ്രായോഗികമാണെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. ധന ബില്‍ പാസാക്കാന്‍ സമയം നീട്ടാനുള്ള ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു.കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലും ലോക്ക് ഡൗണ്‍ വേണ്ട എന്ന അഭിപ്രായമാണ് ഉയര്‍ന്നത്.
രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ധന ബില്‍ പാസാക്കുന്നത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കാനും തീരുമാനമായിട്ടുണ്ട്. വീഡിയോ കോണ്‍ഫ്രന്‍സിലൂടെയാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വീഡിയോ കോണ്‍ഫ്രന്‍സ് വഴി മന്ത്രിസഭാ യോഗം ചേരാന്‍ തീരുമാനിച്ചത്. വീട്ടിലും ഓഫീസിലുമായി ഇരുന്നാണ് മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തത്.. സര്‍വ്വകക്ഷിയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിര്‍ദ്ദേശങ്ങളും കൂടി പരിഗണിച്ചാണ് തീരുമാനം. സമ്പൂര്‍ണ്ണ അടച്ചിടല്‍ ജനജീവിതത്തെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന അഭിപ്രായങ്ങള്‍ ശരിയാണെന്നാണ് സര്‍ക്കാറിന്റെയും നിലപാട്. അതേസമയം രോഗവ്യാപനതോത് കൂടിയ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കും. ഒരു എക്സിറ്റ് ഒരു എന്‍ട്രി പോയിന്റുകള്‍ എന്നത് തുടരും.
കടകള്‍ തുറക്കുന്ന സമയത്തിലടക്കം ജില്ലാതലത്തില്‍ തീരുമാനമെടുക്കാം. ഓരോ പ്രദേശങ്ങളുടേയും പൊതുസാഹചര്യം പരിഗണിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രിയും കളക്ടറും ചേര്‍ന്നുള്ള ജില്ലാതല സമിതി ഇക്കാര്യങ്ങളില്‍ അന്തിമതീരുമാനമെടുക്കും. നിലവിലുള്ള ക്ലസ്റ്ററുകള്‍ക്ക് പുറത്തും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് കാബിനറ്റ് വിലയിരുത്തി. പരിശോധനകൂട്ടാനും ഫസ്റ്റ് ലൈന്‍ ചികിത്സാകേന്ദ്രങ്ങള്‍ കൂടുതല്‍ തുടങ്ങാനും ധാരണയായി. നിയമസഭാ സമ്മേളനം മാറ്റിവെച്ചതിനാല്‍ ധനകാര്യബില്‍ പാസ്സാക്കാന്‍ സമയം നീട്ടിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഇറക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
"
https://www.facebook.com/Malayalivartha


























