തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കരനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് തുടരുന്നു..... ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകള്‍

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കരനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. എന്‍ഐഎ ദക്ഷിണ മേഖല മേധാവി കെബി വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. എം ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചതിന് തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
രാവിലെ നാലരയോടെ തിരുവനന്തപുരത്തെ വസതിയില്‍ നിന്നും പുറപ്പെട്ട എം ശിവശങ്കരന് ഒന്‍പതരയോടെയാണ് കൊച്ചിയിലെത്തിയത്. ആദ്യഘട്ടത്തില്‍ എന്‍ഐഎ ഉദ്യോഗസ്ഥരും രണ്ടാം ഘട്ടത്തില്‍ കസ്റ്റംസിന്റെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും സാന്നിധ്യത്തിലാവും ചോദ്യം ചെയ്യല്‍.
ചോദ്യം ചെയ്യലിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് നല്‍കാനുള്ള നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ദൃശ്യങ്ങള്‍ പ്രത്യേക ഹാര്‍ഡ് ഡിസ്കിലേക്ക് പകര്‍ത്തി തുടങ്ങി. ദൃശ്യങ്ങള്‍ മുഴുവന്‍ പകര്‍ത്താന്‍ അഞ്ച് ദിവസമെങ്കിലും എടുക്കും.
ശിവശങ്കറിന് തിരിച്ചടിയായത് ശിവശങ്കര്‍ തന്നെ നല്കിയ മൊഴി. തന്റെ സഹായം പ്രതികള്‍ തേടിയിട്ടില്ലെന്നും താനായിരുന്നു പ്രതികളെ ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നതെന്നും ശിവശങ്കര്‍ മൊഴി നല്‍കിയിരുന്നു.
സര്‍ക്കാര്‍ പരിപാടികളില്‍ സ്വപ്നയും സരിത്തും തനിക്ക് വലിയ സഹായികളായിരുന്നുവെന്ന് ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പലതും പ്രതികള്‍ക്ക് കൃത്യമായി അറിയാമായിരുന്നെന്നും ശിവശങ്കര്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ശിവശങ്കറിന്റെ ദൗര്‍ബല്യങ്ങള്‍ പ്രതികള്‍ മുതലെടുത്തോ എന്നാണ് എന്‍ഐഎ പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha


























