പാലക്കാട് ജില്ലയിൽ അഭിഭാഷകന് കോവിഡ് വൈറസ് സ്ഥിരീകരിച്ചു... ഇതേ തുടർന്ന് അഭിഭാഷകൻ ഹാജരായ പാലക്കാട് അതിവേഗ കോടതിയും ചിറ്റൂർ മുൻസിഫ് കോടതിയും താൽക്കാലികമായി അടച്ചു..കഴിഞ്ഞ ദിവസം അഭിഭാഷകനു കോവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി, മലപ്പുറം കോടതികളും അടച്ചിരുന്നു

പാലക്കാട് ജില്ലയിൽ അഭിഭാഷകന് കോവിഡ് വൈറസ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് അഭിഭാഷകൻ ഹാജരായ പാലക്കാട് അതിവേഗ കോടതിയും ചിറ്റൂർ മുൻസിഫ് കോടതിയും താൽക്കാലികമായി അടച്ചു. അണുവിമുക്തമാക്കിയ ശേഷമേ ഇനി കോടതികൾ തുറക്കുകയുള്ളു
കഴിഞ്ഞ ദിവസം അഭിഭാഷകനു കോവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേരി, മലപ്പുറം കോടതികളും അടച്ചിരുന്നു . അഭിഭാഷകൻ പ്രാക്ടീസിനായി എത്തിയതാണ് കോടതികൾ അടക്കാൻ കാരണം. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്), ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഫോറസ്റ്റ്), സബ് കോടതി, മലപ്പുറം കുടുംബ കോടതി, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എന്നിവിടങ്ങളിൽ അഭിഭാഷകൻ പ്രാക്ടീസ് നടത്തിയിരുന്നു.
ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ കൊണ്ടോട്ടി എംഎൽഎ ടി.വി ഇബ്രാഹിം, അഭിഭാഷകന്റെ സഹപ്രവർത്തകർ, കോടതിയിലുണ്ടായിരുന്ന പോലീസുകാർ, പ്രോസിക്യൂട്ടർമാർ ഉൾപ്പെടെ 40ഓളം പേർ സ്വയം ക്വാറന്റൈനിൽ പോയി. കോടതി നടപടി ക്രമങ്ങൾ ഓണ്‍ലൈൻ ആക്കാനുള്ള പദ്ധതിയും ആലോചനയുണ്ട്.
ഇദ്ദേഹത്തിനു രോഗ ലക്ഷണങ്ങൾ ഇല്ലായിരുന്നു. ആന്റിജൻ പരിശോധനയുടെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിലാണ് അഭിഭാഷകനു രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് കോടതി പരിസരം അണുമുക്തമാക്കി
https://www.facebook.com/Malayalivartha


























