സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു; ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നു. ഓഗസ്റ്റ് ഒന്ന് മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. സര്‍ക്കാര്‍ നിര്ദേശമനുരിച്ചുള്ള നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നിട്ടും സ്വകാര്യബസുകള്‍ക്ക് സാമ്പത്തികനഷ്ടം തുടരുകയാണ്. ഇന്ധനവില വര്‍ധനവും കൂടെ എത്തിയതോടെ സര്‍വീസ് തുടരാനുള്ള സാമ്പത്തിക നേട്ടം ബസ് ഉടമകള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഉടമകള്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ ബസുടമകള്‍ നിര്‍ബന്ധിതരായത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. പല സ്ഥലങ്ങളിലും നിലവില്‍ ലോക്ഡൗണായി. മാളുകളും തിയേറ്ററുകളും ഉള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ തുറക്കുന്നില്ല. ഈ സാഹചര്യത്തില്‍ വന്‍ വരുമാന നഷ്ടമാണ് സ്വകാര്യ ബസുകള്‍ക്കുണ്ടായത്. ഈ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സംയുക്ത സമരസമിതിയുടെതാണ് തീരുമാനം. ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ജി ഫോം മോട്ടോര്‍വാഹനവകുപ്പിന് നല്‍കാനും തീരുമാനമായി.
https://www.facebook.com/Malayalivartha


























