തലസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടില്ലെന്ന് മേയർ..തലസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടില്ലെന്ന് മേയർ കെ ശ്രീകുമാർ. രോഗവ്യാപനമേഖലകളിൽ മാത്രം കർശന നിയന്ത്രണം തുടരും

തലസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടില്ലെന്ന് മേയർ കെ ശ്രീകുമാർ. രോഗവ്യാപനമേഖലകളിൽ മാത്രം കർശന നിയന്ത്രണം തുടരും . കഴിഞ്ഞ മൂന്നാഴ്ചയായി തിരുവനന്തപുരത്ത് തുടരുന്ന ലോക്ഡൗണ്‍ നാളെ അവസാനിക്കും . വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇളവുകൾ നൽകുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് തലസ്ഥാനം.
പൂര്‍ണമായ അടച്ചിടല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പിലാക്കുന്ന തീരദേശത്തും കണ്ടെയിന്മെന്റ് സോണിലും മാത്രമാക്കുമെന്നാണ് മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചിരിക്കുന്നത്
തലസ്ഥാന നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചിട്ട് മൂന്നാഴ്ചയായി. ജൂലായ് ആറാം തീയതിയാണ് ട്രിപ്പിൾ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
അന്ന് സമ്പർക്കരോഗികളുടെ എണ്ണം 22 ആയിരുന്നു. എന്നാൽ രോഗികളുടെ എണ്ണം കുതിച്ചുയർന്നതോടെ പിന്നീട് സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങി. നിശ്ചിതദിവസങ്ങളിൽ കടകളും മറ്റും തുറക്കാനുള്ള അനുമതി നൽകിയിരുന്നു. ആഴ്ചകളായി തുടരുന്ന ലോക്ഡൗണ്‍ നാളെ അവസാനിക്കും.
ലോക്ഡൗണ്‍ നീട്ടില്ലെന്നും കർശനനിയന്ത്രണം തുടരുമെന്നും മേയർ കെ ശ്രീകുമാർ പറഞ്ഞു. രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് നിലനില്‍ക്കുമെന്നും മേയർ അറിയിച്ചു.
നഗരം ഒട്ടാകെ അടച്ചിടുന്ന സാഹചര്യത്തിലേക്ക് ഇനിയും കടക്കേണ്ട സാഹചര്യമില്ല. രോഗവ്യാപനം കൂടിയ ഇടങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് നിലനില്ക്കും .ബാക്കി സ്ഥലങ്ങളില്‍ രോഗവ്യാപനം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോവുകയാണ്. ആള്‍ക്കൂട്ടം ഒഴിവാക്കുക, സമൂഹവ്യാപനം ഒഴിവാക്കിക്കൊണ്ട്
മുന്നോട്ട് പോവുക എന്ന സമീപനമാണ് നഗരസഭ ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത് - മേയര്‍ പറഞ്ഞു. ..
രോഗവ്യാപനം ഇല്ലാത്ത സ്ഥലങ്ങളില്‍ നിലവില്‍ അനുവദനീയമായ കടകള്‍ക്ക് പുറമേ ഏതൊക്കെ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം, ഏതൊക്കെ ഓഫീസുകള്‍ തുറക്കാം, സമയക്രമീകരണം, തുടങ്ങിയവ ജില്ലാ ഭരണകൂടം നിശ്ചയിക്കും. ഹോട്ടലുകള്‍ തുറക്കുന്നതിലും പൊതുഗതാഗതത്തിനും സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രധാനമാണ്. ഇതു സംബന്ധിച്ച അറിയിപ്പുകള് വരും ദിവസങ്ങളില്‍ പുറത്തിറക്കുമെന്നും മേയര്‍ അറിയിച്ചു. ......
ട്രിപ്പിൾ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും തലസ്ഥാനത്ത് രോഗികളുടെ എണ്ണം കുറഞ്ഞിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചക്കിടെ രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ആയിരമാണ്.
തീരദേശമേഖലയിലും നഗര- ഗ്രാമ മേഖലകളിലും രോഗം രൂക്ഷമാകുന്നതിനിടെ ഇന്നലെ കോട്ടൂർ വനവാസി മേഖലയിലും രോഗം റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ നഗരസഭാ കൗണ്‍സിലർമാർ, ആരോഗ്യപ്രവർത്തകർ, സിവിൽപോലീസ് ഉദ്യോഗസ്ഥർ, കീം പരീക്ഷയെഴുതിയ വിദ്യാർത്ഥികൾ തുടങ്ങി രോഗം പിടിപെടുന്നവരുടെ പട്ടിക നീളുകയാണ്.
https://www.facebook.com/Malayalivartha


























