ആലുവാ ജില്ലാ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു

ആലുവാ ജില്ലാ ആശുപത്രിക്ക് മുമ്പില്‍ ചികിത്സ കിട്ടാതെ രോഗി ആംബുലന്‍സില്‍ വച്ച് മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് നിര്‍ദ്ദേശിച്ചു. അതേസമയം സംഭവത്തില്‍ കളക്ടര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്
പുളിഞ്ചോട് ഉള്ള ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ വിജയനാണ് ആലുവ താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ചത്. പനിയെ തുടര്‍ന്ന് ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രോഗിയെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് രോഗി മരണപ്പെട്ടത്. ഒരു മണിക്കൂറോളം ആശുപത്രി ജീവനക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്. ആംബുലന്‍സിനുള്ളില്‍ കിടന്നാണ് രോഗി മരിച്ചത്.
കൊറോണ പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ വസ്ത്രം ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ സ്വീകരിക്കേണ്ട കാലതാമസം മാത്രമെ വന്നിട്ടുള്ളുവെന്നാണ് ആശുപത്രി ജീവനക്കാരുടെ വാദം.
https://www.facebook.com/Malayalivartha


























