ഏറ്റുമാനൂര്‍ ചന്തയില്‍ 33 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ആന്റിജന്‍ പരിശോധനയിലാണ് ചന്തയിലെ 33 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. പേരൂര്‍ റോഡിലുള്ള സ്വകാര്യ പച്ചക്കറി ചന്തയിലെ 50 പേരുടെ സ്രവം ഇന്ന് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 33 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത്

ഏറ്റുമാനൂര്‍ ചന്തയില്‍ 33 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് ചന്തയിലെ 33 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. പേരൂര്‍ റോഡിലുള്ള സ്വകാര്യ പച്ചക്കറി ചന്തയിലെ 50 പേരുടെ സ്രവം ഇന്ന് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 33 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് ..പരിശോധന ഇപ്പോഴും തുടരുകയാണ്. അടുത്ത ദിവസങ്ങളില്‍ പരിശോധന വീണ്ടും നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.......
ആരോഗ്യ വകുപ്പ് ഹൈ റിസ്ക് മേഖലയായി പ്രഖ്യാപിച്ച മേഖലയാണ് ഏറ്റുമാനൂര്‍ ചന്ത. മത്സ്യ മാര്‍ക്കറ്റിലെ അഞ്ചു പേര്‍ക്ക് നേരത്തെ രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. മേഖലയില്‍ അടുത്ത ദിവസങ്ങളില്‍ വീണ്ടും പരിശോധന നടത്തുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് അധികൃതരുടെ തീരുമാനം
ചന്തകള്‍ കേന്ദ്രീകരിച്ച് കോട്ടയത്ത് രോഗവ്യാപനം രൂക്ഷമാകുന്ന സ്ഥിതിവിശേഷമാണുള്ളത്... നേരത്തെ ചങ്ങനാശേരിയിലേയും വൈക്കത്തേയും ചന്തകളിലുള്ളവര്ക്കും രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. അതേസമയം ആളുകള്‍ പരിശോധനയ്ക്ക് സഹകരിക്കുന്നില്ലെന്ന ആരോപണം ഉയരുന്നുണ്ട്. ഇന്ന് മുന്‍കൂട്ടി അറിയിക്കാതെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഏറ്റുമാനൂര്‍ ചന്തയിലെത്തി പരിശോധന നടത്തിയത്
ഒരാഴ്ചയ്ക്കു ശേഷം ഏറ്റുമാനൂരില്‍ കടകള്‍ തുറക്കാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് തീരുമാനിച്ചതേ ഉണ്ടായിരുന്നുള്ളൂ. 33 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കുറെ ദിവസം കൂടി അടച്ചിടേണ്ടി വരും.......
https://www.facebook.com/Malayalivartha


























