രാജ്യം മുഴുവന്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ ചിത്രയ്ക്ക് സാധിച്ചു; ജന്മദിനമാഘോഷിക്കുന്ന ഈ വേളയില്‍ നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ; കെ എസ ചിത്രയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയുടെ ജന്മദിനമാണ് ഇന്ന്. കലാകാരന്മാരടക്കം നിരവധിപ്പേരാണ് ഇനി കെ എസ ചിത്രയ്ക്ക് ജന്മദിനാശംസകള് നേര്‍ന്നത്. ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും കെ എസ ചിത്രയ്ക്ക് ജന്മദിനാശംസകള് നേർന്നിരിക്കുകയാണ്. . മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തന്റെ ആശംസകൾ അറിയിച്ചത്.
”മലയാളികളുടെ പ്രിയഗായിക കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസകള്. നാലു പതിറ്റാണ്ടുകള്‍ നീണ്ട കലാജീവിതത്തിലൂടെ മലയാളിയുടെ സംഗീതഭാവുകത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ അസാമാന്യമായ സംഭാവനകളാണ് ചിത്ര നല്‍കിയത്. മലയാളത്തിനു പുറമേ നിരവധി ഭാഷകളില്‍ ഗാനങ്ങളാലപിച്ചുകൊണ്ട് രാജ്യം മുഴുവന്‍ കേരളത്തിന്റെ യശസ്സ് ഉയര്‍ത്താന്‍ ചിത്രയ്ക്ക് സാധിച്ചു. ജന്മദിനമാഘോഷിക്കുന്ന ഈ വേളയില്‍ നിത്യഹരിതമായ ആ ശബ്ദം നമുക്കൊപ്പം ഇനിയുമൊരുപാടു കാലം ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു. ചിത്രയ്ക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു എന്നാണ് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്.
https://www.facebook.com/Malayalivartha


























