എറണാകുളത്ത് ഇന്ന് 3 കൊറോണ മരണം

എറണാകുളത്ത് ഇന്ന് 3 കൊറോണ മരണം കൂടി സ്ഥിരീകരിച്ചു. എടത്തല സ്വദേശി പി .വിജയൻ, പള്ളിക്കര അമ്പലപ്പടി സ്വദേശി അബൂബക്കർ, കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ഇടുക്കി സ്വദേശി സി.വി.വിജയൻ എന്നിവരാണ് കൊറോണ ബാധിച്ച് മരിച്ചത്.
ഹൃദ്രോഗിയായ അബൂബക്കറിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ട് ദിവസം മുൻപാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്. എടത്തല സ്വദേശി വിജയനെ കടുത്ത നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.
ക്യാന്‍സര്‍ രോഗത്തെ തുര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇടുക്കി സ്വദേശി സി.വി.വിജയൻ..ക്യാന്‍സര്‍ ചികിത്സക്കിടെയാണ് ഇയാള്‍ക്ക് കൊറോണ ബാധിച്ചത്. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു
https://www.facebook.com/Malayalivartha


























