Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

വഹാബിനെ അട്ടിമറിക്കാന്‍ പിസി ജോര്‍ജ്ജിനെ കൂട്ടുപിടിച്ച് ഇടതുമുന്നണി, രാജനെ രാജ്യസഭയിലെത്തിക്കാനുറച്ച് സിപിഐ, പിസി ജോര്‍ജ്ജ് ഇടതുമുന്നണിയിലേക്ക്

18 APRIL 2015 09:02 AM IST
മലയാളി വാര്‍ത്ത.

ലീഗിന്റെ രാജ്യസഭാസ്ഥാനാര്‍ഥി പിവി അബ്ദുല്‍ വഹാബിനെ അട്ടിമറിക്കാന്‍ പിസി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഇടതുമുന്നണിയില്‍ ശ്രമം തുടങ്ങി. സിപിഐ നേതാക്കളാണ് പിസി ജോര്‍ജ്ജിനെവച്ച് തന്ത്രം മെനയുന്നത്. തങ്ങളെ ഉചിതമായ സമയത്ത് സഹായിച്ചാല്‍ പിസി ജോര്‍ജ്ജിനെ മുന്നണിയില്‍ എടുക്കുന്നതിന് ഇടതുമുന്നണിയില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്താമെന്ന് മുതിര്‍ന്ന സിപിഐ നേതാക്കള്‍ പിസി ജോര്‍ജ്ജിനെ അറിയിച്ചിട്ടുണ്ട്. പിസി ജോര്‍ജ്ജ്, വിരേന്ദ്രകുമാര്‍, കേരളകോണ്‍ഗ്രസ് ബി എന്നീ വിഭാഗങ്ങളെ കൂട്ടുപിടിച്ചാണ് സിപിഐ നീക്കം ശക്തമാക്കിയത്. ഇടതുമുന്നണിയെ പിസി ജോര്‍ജ്ജും സഹായിക്കാമെന്ന് ഏറ്റിട്ടുണ്ട്. പിസി ജോര്‍ജ്ജും ജനതാദളും കളംമാറ്റി ചവിട്ടിയാല്‍ അബ്ദുല്‍ വഹാബിന് രാജ്യസഭയിലേക്ക് പോകാന്‍ വിയര്‍ക്കേണ്ടി വരും. എന്നാല്‍ ഇത് മുന്നില്‍ കണ്ട്‌കൊണ്ട് ലീഗ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ പാളയത്ത് നിന്ന് വോട്ടുചോരുന്നത് തടയണമെന്ന് ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി മീറ്റിംഗും ഉടന്‍ ചേരും. അല്ലെങ്കില്‍ സ്ഥിതി ഗതികള്‍ കൈവിട്ടുപോകുമെന്ന് യുഡിഎഫിനുമറിയാം.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയോ ഗവ. ചീഫ് വിപ്പോ നല്‍കുന്ന വിപ് ലംഘിച്ചാലും പിസി ജോര്‍ജ്ജ് അയോഗ്യനാവില്ല. ഇതു സംബന്ധിച്ച സുപ്രീം കോടതി വിധികളും തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇറക്കിയ വിശദീകരണവും ഇക്കാര്യം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ ഇടതു പക്ഷത്തിന് ജോര്‍ജ് വോട്ട് ചെയ്താലും എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യത വരില്ല. വീരേന്ദ്രകുമാറിന്റെ ജനതാദളും ഇടതു പക്ഷത്തുള്ള മാത്യു ടി തോമസിന്റെ ജനതയും ദേശീയ തലത്തില്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയായി കഴിഞ്ഞു. പാലക്കാട് ലോക്‌സഭാ സീറ്റില്‍ തോറ്റാല്‍ വീരന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന് യുഡിഎഫ് പറഞ്ഞിരുന്നു. അതും നടന്നില്ല. ഈ സാഹചര്യത്തിലാണ് വീരേന്ദ്രകുമാറിനെ അടര്‍ത്തിയെടുത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറിക്ക് നീക്കം. സിപിഐയുടെ നീക്കങ്ങള്‍ ഫലം കണ്ടാല്‍ സര്‍ക്കാരിന് രാജിവയ്‌ക്കേണ്ടി വരും.
ഒന്നിലേറെ സ്ഥാനാര്‍ത്ഥികള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ ഒരേസമയം വോട്ട്‌ചെയ്യാന്‍ അവസരം നല്‍കുന്ന തെരഞ്ഞെടുപ്പുരീതിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിലുള്ളത്. ഒരാള്‍ക്ക് 1, 2, 3 തുടങ്ങിയ മുന്‍ഗണനാക്രമം നല്‍കി ആകെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം വോട്ട്‌ചെയ്യാം. ഇങ്ങനെ കിട്ടുന്ന വോട്ടിനെ ഒന്നാം വോട്ട്, രണ്ടാം വോട്ട്, മൂന്നാം വോട്ട് എന്നീ പേരില്‍ വിളിക്കുന്നു. ഒരു നിശ്ചിത ഒന്നാം വോട്ട് കിട്ടുന്നവര്‍ ആദ്യറൗണ്ടില്‍ത്തന്നെ വിജയിക്കും. പിന്നീട് രണ്ടാംവോട്ടും മൂന്നാം വോട്ടും മറ്റും പരിഗണിച്ച് വിജയിയെ നിര്‍ണയിക്കും. ജയിക്കാന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ ഒന്നാം വേട്ടിന്റെ എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക സൂത്രവാക്യമുണ്ട്. ആകെ വോട്ട് + 1 (സീറ്റിന്റെ എണ്ണം + 1) എന്നതാണ് ഈ കണക്ക്. ഇതിന് ഡ്രൂപ് ക്വോട്ട  എന്നുപറയും. കേരളത്തില്‍നിന്ന് മൂന്ന് രാജ്യസഭാംഗങ്ങളെ തെരഞ്ഞെടുക്കേണ്ടിവന്നാല്‍ ഈ കണക്ക് ഉപയോഗിച്ചാണ് ഒന്നാംവോട്ട് നിശ്ചയിക്കുക. 139 എംഎല്‍എമാരാണ് വോട്ടര്‍മാര്‍. ജി കാര്‍ത്തികേയന്റെ മരണംമൂലം ഒരു ഒഴിവുണ്ട്.
അപ്പോള്‍ (139/3+1)+1 ആകും ജയിക്കാന്‍ ആവശ്യമായ കുറഞ്ഞ വോട്ട്. അതായത് കേരള നിയമസഭയിലെ 35 എംഎല്‍എമാരുടെ വോട്ട് ആദ്യറൗണ്ടില്‍ത്തന്നെ ലഭിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് രാജ്യസഭയിലെത്താം. (വോട്ട് രേഖപ്പെടുത്തുന്ന എംഎല്‍എമാര്‍ മാത്രമേ മൊത്തം വോട്ടിന്റെ കണക്കില്‍ വരികയുള്ളു. ആരെങ്കിലും എത്താതിരുന്നാല്‍ ജയിക്കാന്‍ വേണ്ട ഒന്നാം വോട്ടിന്റെ എണ്ണത്തില്‍ അതിനനുസൃതമായ മാറ്റം വരും). വോട്ടെണ്ണുമ്പോള്‍ 35 വോട്ട് കിട്ടുന്നവരെ ആദ്യം വിജയിയായി പ്രഖ്യാപിക്കും. ഒഴിവ് പിന്നെയും ബാക്കിയാണെങ്കില്‍ വോട്ടെണ്ണല്‍ തുടരും. വിജയിച്ചയാള്‍ക്ക് 35 വോട്ടില്‍ കൂടുതല്‍ കിട്ടിയിട്ടുണ്ടെങ്കില്‍ ആ അധികവോട്ട് അയാള്‍ക്ക് വോട്ട്‌ചെയ്തവര്‍ രണ്ടാംവോട്ട് ആര്‍ക്കാണോ രേഖപ്പെടുത്തിയിരിക്കുന്നത് അവരുടെ വോട്ടായി മാറും. (ഇതേ രീതിയില്‍ അവരുടെ മൂന്നാം വോട്ട് രണ്ടാംവോട്ടുമാകും). ഈ വോട്ടുകള്‍ ലഭിക്കുമ്പോള്‍ 35 വോട്ട് തികയുന്ന സ്ഥാനാര്‍ത്ഥിയെയും വിജയിയായി പ്രഖ്യാപിക്കും. പിന്നെയും ഒഴിവ് ബാക്കിയുണ്ടെങ്കില്‍ വോട്ടെണ്ണല്‍ തുടരും. ആരും 35 വോട്ട് നേടാത്ത സ്ഥിതിവന്നാല്‍ ഏറ്റവും കുറഞ്ഞ വോട്ട് കിട്ടിയ ആളെ ഒഴിവാക്കും. ഇയാളുടെ രണ്ടാം വോട്ടും അവശേഷിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കു മാറ്റും.
മൂന്നു സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുംവരെ എണ്ണല്‍ തുടരും. ഡ്രൂപ് ക്വോട്ട (ജയിക്കാന്‍വേണ്ട കുറഞ്ഞ വോട്ട്) എന്നത് ഒഴിവുള്ള അത്രയും സ്ഥാനങ്ങള്‍ നികത്താന്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ വോട്ടാണ്. അതായത് 139 അംഗങ്ങള്‍ വോട്ട്‌ചെയ്യുമ്പോള്‍ കുറഞ്ഞ ഒന്നാം വോട്ട് 34 എന്നു നിശ്ചയിച്ചാല്‍ നാലുപേര്‍ക്കുവരെ ആ വോട്ട് നേടാനാകും. (34ഃ4 = 136). ഒരു സ്ഥാനാര്‍ത്ഥി കൂടുതലായി ജയിക്കാന്‍ അര്‍ഹത നേടും. എന്നാല്‍, ഡ്രൂപ് ക്വോട്ടയുടെ സൂത്രവാക്യത്തിലൂടെയാകുമ്പോള്‍ മൂന്നുപേരെ മാത്രം ജയിപ്പിക്കാന്‍കഴിയുന്ന മിനിമം വോട്ട് കണ്ടെത്താനാകും (ശിഷ്ടം അവഗണിക്കും). മൂന്നുപേരെ തെരഞ്ഞെടുക്കാന്‍ 139 പേര്‍ വോട്ട് ചെയ്യുമ്പോള്‍ 35 വോട്ട് വീതം നാലുപേര്‍ക്ക് കിട്ടില്ലല്ലോ. (35ഃ4 = 140). ഈ സാഹചര്യത്തില്‍ ജോര്‍ജ് പിണങ്ങിയാലും യുഡിഎഫിന് രണ്ട് പേരെ ജയിപ്പിച്ചെടുക്കാം. പിസി ജോര്‍ജ് ഉള്‍പ്പെടെ 73 പേരുടെ പിന്തുണയാണ് യുഡിഎഫിനുള്ളത്. ഇടതു പക്ഷത്ത് ഗണേശ് കുമാര്‍ ഉള്‍പ്പെടെ 66ഉം. എന്നാല്‍ വീരേന്ദ്ര കുമാറും പിസി ജോര്‍ജും മാറി വോട്ട് ചെയ്താല്‍ യുഡിഎഫ് പിന്തുണ 70 ആകും. മറുപക്ഷത്ത് 69 ഉം. ഈ സാഹചര്യത്തില്‍ ഒരു എംഎല്‍എയെ കൂടി അടര്‍ത്തിയെടുക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ഇതിലൂടെ രണ്ട് പേരെ ജയിപ്പിച്ചെടുക്കാന്‍ ഇടതു മുന്നണിക്കാകും. അതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് രാജിവയ്‌ക്കേണ്ട സാഹചര്യവും ഉണ്ടാകും.
സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യമായതിനാല്‍ അതീവരഹസ്യമായാണ് ഇടത് ചരട് വലികള്‍ നടക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പിന് വിപ്പ് ബാധകമല്ലെന്ന ബോധ്യം എംഎല്‍എമാരില്‍ ഉണ്ടാക്കാനാണ് പ്രാഥമിക നീക്കം. ഇത് ഫലിച്ചാല്‍ അട്ടിമറി യാഥാര്‍ത്ഥ്യമാകുമെന്നാണ് പിസി ജോര്‍ജിന്റെ പക്ഷം. നിയമസഭയില്‍ കോണ്‍ഗ്രസിന് 39 പേരുടെ അംഗബലം ഉണ്ട്. ഇതില്‍ 35 ഒന്നാം വോട്ടുകള്‍ വയലാര്‍ രവിക്ക് തന്നെ ലഭിക്കും. മുന്നണിയിലെ ബാക്കിയുള്ള കക്ഷികളും കോണ്‍ഗ്രസിന്റെ 4 പേരും മുസ്ലിം ലീഗിന്റെ അബ്ദുള്‍ വഹാബിന് ഒന്നാം വോട്ട് ചെയ്യും. ഈ സാഹചര്യത്തില്‍ അട്ടിമറി നടന്നാല്‍ അത് ബാധിക്കുക അബ്ദുള്‍ വഹാബിന്റെ സാധ്യതകളെയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (1 hour ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (1 hour ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (2 hours ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (2 hours ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (2 hours ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (2 hours ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (2 hours ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (2 hours ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (2 hours ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (2 hours ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (3 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (3 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (3 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (3 hours ago)

Malayali Vartha Recommends