അഭിനന്ദന പ്രവാഹം... ശിവശങ്കറിനെ രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും ക്ലീന്‍ ചിറ്റ് നല്‍കാത്തത് എന്‍.ഐ.എ വനിത ഓഫീസറായ വന്ദനയുടെ കറങ്ങിത്തിരിച്ചുള്ള ചോദ്യങ്ങള്‍; ദേശീയ തലത്തിലും ശ്രദ്ധേയമായി കൊച്ചിയിലെ ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുമ്പോള്‍ എല്ലാവരും കരുതിയത് ക്ലീന്‍ ചിറ്റ് കിട്ടിയെന്നാണ്. എന്നാല്‍ പിന്നാലെ ശിവശങ്കറിന്റെ അഭിഭാഷകനെത്തി പറഞ്ഞു ചോദ്യം ചെയ്യല്‍ തീര്‍ന്നിട്ടില്ല. ഇനിയും വിളിക്കും. രണ്ട് ദിവസങ്ങളിലായി 24 മണിക്കൂറിലേറെ ചോദ്യം ചെയ്തിട്ടും ക്ലീന്‍ ചിറ്റ് കിട്ടാത്തത് വനിത ഓഫീസറായ കെ.ബി. വന്ദനയുടെ ചോദ്യം ചെയ്യലെന്നാണ് അരിയുന്നത്. കഴിഞ്ഞ രണ്ടു ദിവസവും ശിവശങ്കറിനെ ചോദ്യശരങ്ങളെയ്ത് വട്ടംകറക്കിയത് ഈ വനിതാ ഓഫീസറാണ്. എന്‍.ഐ.എ ദക്ഷിണേന്ത്യന്‍ ടീമിന്റെ തലപ്പത്തുള്ള അതിസമര്‍ത്ഥയായ ഡി.ഐ.ജി കെ.ബി.വന്ദന അങ്ങനെ ശ്രദ്ധേയമാകുകയാണ്. ഹൈദരാബാദിലെ ഓഫീസിലിരുന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചോദ്യശരങ്ങള്‍.
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദക്ഷിണമേഖലാ ഡി.ഐ.ജിയാണ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികളും ഡിജിറ്റല്‍ തെളിവുകളും അപഗ്രഥിച്ച് ശിവശങ്കറില്‍ നിന്ന് സത്യം കണ്ടെത്തുകയാണ് 41 കാരിയായ വന്ദനയുടെ ദൗത്യം.
2004 ബാച്ച് ഐ.പി.എസുകാരിയായ വന്ദന ആന്ധ്രാപ്രദേശ് സ്വദേശിയാണ്. പിതാവ് തമിഴ്‌നാട്ടില്‍ എ.ഡി.ജിപിയായിരുന്നു. സ്‌കൂള്‍, കോളേജ് പഠനം തമിഴ്‌നാട്ടിലായിരുന്നതിനാല്‍ നന്നായി തമിഴ് സംസാരിക്കും. മലയാളവും അറിയാം. ഡല്‍ഹി ജെ.എന്‍.യുവില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും എം.ഫിലും പൂര്‍ത്തിയാക്കി. സ്‌കൂള്‍തലത്തില്‍ മികച്ച എന്‍.സി.സി കേഡറ്റായിരുന്നു. കോളേജില്‍ സീനിയര്‍ അണ്ടര്‍ ഓഫീസറായും തിളങ്ങി.രാജസ്ഥാന്‍ കേഡറിലെത്തിയതോടെ ജയ്പൂര്‍ അസി.സൂപ്രണ്ട്, ജയ്‌സാല്‍മീര്‍, ബരാന്‍, പാലി ജില്ലകളുടെ പൊലീസ് സൂപ്രണ്ട് പദവികള്‍ വഹിച്ചു. രാജസ്ഥാനിലെ ആദ്യ വനിതാ സായുധ ബറ്റാലിയനായ ഹദീറാണിയുടെ കമന്‍ഡാന്റായി. ജയ്പൂരിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പൊലീസ് സര്‍വകലാശാലയില്‍ സോഷ്യല്‍ ഡിഫന്‍സ് വിഭാഗം മേധാവിയായി. കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിന്റെ െ്രെപവറ്റ് സെക്രട്ടറിയുമായി. പിന്നീടാണ് സ്ഥാനക്കയറ്റത്തോടെ എന്‍.ഐ.എയില്‍ ഡി.ഐ.ജിയായത്.കേരള പൊലീസിലെ ഡി.ഐ.ജിമാരായ പി.പ്രകാശ്, അനൂപ് കുരുവിള ജോണ്‍, കെ.സേതുരാമന്‍ എന്നിവരുടെ സഹബാച്ചുകാരിയാണ്. ഡാര്‍ക്ക് വെബ്, ക്രിപ്‌റ്റോ കറന്‍സി എന്നിവയെക്കുറിച്ചുള്ള അന്വേഷണത്തിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.
ഇന്നലത്തെ പത്തര മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് അന്വേഷണസംഘം ശിവശങ്കറിനെ വിട്ടയച്ചത്. കേസില്‍ കൂടുതല്‍ പ്രതികളുടെ ചോദ്യം ചെയ്യലിനും സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങളുടെ പരിശോധനയ്ക്കും ശേഷം ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് എന്‍.ഐ.എ കേസെടുത്തിരിക്കുന്നത്. എന്നാല്‍, ഭീകരബന്ധവുമായോ സ്വര്‍ണക്കടത്തുമായോ ശിവശങ്കറിനെ നേരിട്ട് കൂട്ടിയിണക്കാവുന്ന തെളിവുകള്‍ ലഭ്യമായിട്ടില്ല. അത് കൂട്ടിയോജിപ്പിക്കാനുള്ള ശ്രമത്തിലാണ് എന്‍ഐഎ സംഘം.
ശിവശങ്കറിനെ വിട്ടയച്ചതോടെ, ദിവസങ്ങളോളം ആശങ്കയുടെ മുള്‍മുനയിലായിരുന്ന സര്‍ക്കാരിനും താത്കാലിക ആശ്വാസം ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനു ശേഷം രാത്രി എട്ടരയോടെ പുറത്തിറങ്ങിയ ശിവശങ്കര്‍ തിരുവനന്തപുരത്തേക്കു മടങ്ങി. അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെയും ഇവരുമായി ശിവശങ്കറിന്റെ ഫോണ്‍വിളികളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍. സ്വപ്ന, സരിത്ത് എന്നിവരുമായി വ്യക്തിബന്ധമുണ്ടെങ്കിലും അവര്‍ സ്വര്‍ണക്കടത്തുകാരാണെന്ന് അറിയില്ലെന്ന നിലപാടില്‍ ശിവശങ്കര്‍ ഉറച്ചുനിന്നു. തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ സ്വപ്ന, സന്ദീപ് നായര്‍, ശിവശങ്കര്‍ എന്നിവര്‍ക്കൊപ്പം ഒത്തുകൂടുമ്പോള്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നതായി കസ്റ്റംസ്, എന്‍.ഐ.എ അന്വേഷണസംഘങ്ങള്‍ക്കു മുമ്പാകെ സരിത്ത് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചകള്‍ക്കിടയില്‍ സ്വര്‍ണക്കടത്തിനെക്കുറിച്ച് ആരും മിണ്ടിയിട്ടില്ലെന്നാണ് ശിവശങ്കറിന്റെ നിലപാട്. അതേസമയം വന്ദനയുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ശിവശങ്കറിന് കൃത്യമായ ഉത്തരം നല്‍കാനും കഴിഞ്ഞില്ല. ഇതാണ് ശിവശങ്കറെ വീണ്ടും ഊരാക്കുടുക്കിലാക്കിയത്.
"
https://www.facebook.com/Malayalivartha