സ്വപ്നാ ചത്താലും മറക്കില്ല... ഇത്രയും പ്രഗത്ഭനായ ഐഎഎസ് ഓഫീസറായ ശിവശങ്കറിനെ കുടുക്കിയത് മദ്യത്തില്‍ ലഹരി കലര്‍ത്തിയെന്ന് സൂചന; ശിവശങ്കറിന്റെ തണല്‍ ലഭിക്കാനായി സ്വപ്നയും സംഘവും ഏതറ്റം വരെ പോകാനും തയ്യാറായിരുന്നുവെന്ന് നിഗമനം; എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെതിരെ ഭീകരവിരുദ്ധനിയമം ചുമത്താനുള്ള ശക്തമായ തെളിവുകള്‍ കണ്ടെത്താനായിരുന്നു എന്‍ഐഎയുടെ രണ്ട് ദിവസങ്ങളിലായി നീണ്ട ചോദ്യം ചെയ്യലിന്റെ ലക്ഷ്യം. പ്രതിയായ സ്വപ്ന സുരേഷിന് ഫ്‌ളാറ്റെടുത്തു നല്‍കി സ്വര്‍ണക്കടത്തിന് താവളമൊരുക്കി, ഗൂഢാലോചനയ്ക്ക് സ്വന്തം ഫ്‌ളാറ്റില്‍ സൗകര്യമൊരുക്കി, പ്രതികളുമായി നിരന്തരം ബന്ധപ്പെട്ടു, ഗൂഢാലോചനാ കേന്ദ്രങ്ങളിലെ സാന്നിദ്ധ്യം എന്നീ തെളിവുകള്‍ എന്‍.ഐ.എയുടെ പക്കലുണ്ട്. പക്ഷേ, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ യു.എ.പി.എ ചുമത്തുന്നത് ശക്തമായ തെളിവിന്റെ അടിസ്ഥാനത്തിലായിരിക്കണം. അത് കൊണ്ട് മാത്രമാണ് തത്ക്കാലം വിട്ടയച്ചത്. അതിന് പ്രതികളേയും ശിവശങ്കറിനേയും ഒരിക്കല്‍ കൂടി ചോദ്യം ചെയ്യണമെന്നാണ് എന്‍ഐഎ കരുതുന്നത്.
അതേസമയം ചോദ്യം ചെയ്യലിനിടെ ശിവശങ്കര്‍ നിര്‍ണായക വെളിപ്പെടുത്തലുകളും നടത്തിയെന്നാണ് വിവരം. സ്വപ്ന ഉള്‍പ്പെടെയുള്ള സംഘം ശിവശങ്കറിനെ ചതിയില്‍പ്പെടുത്തിയെന്ന് സംശയവുമുണ്ട്. എന്‍ഐഎയുടെ മാരത്തണ്‍ ചോദ്യം ചെയ്യലിനിടയില്‍ ശിവശങ്കര്‍ നടത്തിയ തുറന്നു പറച്ചിലുകളാണ് ഈ സൂചന നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.
സ്വപ്നയുടെ കുടുംബവുമായി ശിവശങ്കറിനുള്ള ബന്ധം മുതലെടുക്കാന്‍ കേസിലെ മുഖ്യപ്രതിയായ റമീസ് അടക്കമുള്ളവര്‍ തന്ത്രം മെനഞ്ഞു. സ്വപ്നയുടെ വീട്ടില്‍ പ്രതികള്‍ ഒരുക്കിയ പാര്‍ട്ടിക്കിടയില്‍ ശിവശങ്കറിനു മദ്യത്തില്‍ ലഹരി കലര്‍ത്തി നല്‍കിയതായും സൂചന. ഇതിന് ശേഷം അരുതാത്തതെന്തെങ്കിലും നടന്നിട്ടുണ്ടോയെന്നു പോലും ശിവശങ്കര്‍ പേടിക്കുന്നുണ്ട്.
ഇത്തരം പാര്‍ട്ടികള്‍ ശിവശങ്കറുമായി അടുക്കാന്‍ സരിത്തും സന്ദീപും ഉപയോഗപ്പെടുത്തി. പാര്‍ട്ടികള്‍ക്കിടയില്‍ ശിവശങ്കറിനെ പുകഴ്ത്തിപ്പറഞ്ഞു വശത്താക്കി. ഇത്തരം പാര്‍ട്ടികള്‍ക്കിടയില്‍ സംഭവിച്ച പലകാര്യങ്ങളും ശിവശങ്കറിനു കൃത്യമായി ലഹരിയില്‍ ഓര്‍മിക്കാന്‍ കഴിയുന്നില്ല. അന്വേഷണ സംഘത്തിന്റെ സംശയത്തെ സാധൂകരിക്കുന്ന മൊഴികള്‍ സ്വപ്നയുടെ അയല്‍വാസികളും അന്വേഷണ സംഘത്തിനു നല്‍കിയിട്ടുണ്ട്.
കുടുംബവീട്ടില്‍ നിന്ന് മാറി ഫ്‌ളാറ്റില്‍ താമസിക്കാന്‍ ഇടയായ സാഹചര്യം വിശ്വസനീയമായ രീതിയില്‍ അന്വേഷണ സംഘത്തോടു വിവരിക്കാന്‍ ശിവശങ്കറിനു കഴിഞ്ഞിട്ടുണ്ട്. ശിവശങ്കറിന്റെ ജീവിത സാഹചര്യങ്ങളും താല്‍പര്യങ്ങളും പ്രതികള്‍ മുതലെടുത്തതായി ചില സഹപ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളും മൊഴി നല്‍കി.
ശിവശങ്കറിനു പ്രതികളുമായുള്ള ബന്ധം സംബന്ധിച്ച് ഇത്തരമൊരു തുറന്നു പറച്ചില്‍ അന്വേഷണ സംഘം പ്രതീക്ഷിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ഒരു തവണ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി റിമാന്‍ഡ് ചെയ്ത സ്വപ്ന, സന്ദീപ്, സരിത്ത് എന്നിവരെ അന്വേഷണ സംഘം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. പ്രതികള്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമപ്രകാരം കേസുള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ നിയമതടസമില്ല.
ഇവരുടെ ചോദ്യം ചെയ്യലിലെ മറുപടി ശിവശങ്കറിനെ സംബന്ധിച്ച് നിര്‍ണായകമാണ്. സ്വപ്ന സുരേഷ് നേരത്തെ ശിവശങ്കറിന് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ശിവശങ്കര്‍ സ്വപ്നയെപ്പോലും കുറ്റപ്പെടുത്തുന്ന രീതിയിലലാണ് മൊഴി നല്‍കിയിട്ടുള്ളത്. ഇത് വച്ച് ചോദ്യം ചെയ്യുമ്പോള്‍ സ്വപ്ന സുരേഷ് പറയാതെ ഒളിച്ച് വച്ചവ തുറന്ന് പറഞ്ഞാല്‍ അതെല്ലാം ശിവശങ്കറിനുള്ള കുരുക്കായിരിക്കും. ഈയൊരു വ്യക്തത വരുത്താനാണ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നത്. അതിന് ശേഷമുള്ള ശിവശങ്കറിന്റെ ചോദ്യം ചെയ്യലായിരിക്കും അന്തിമം.
"
https://www.facebook.com/Malayalivartha