എത് നേരത്താണോ എന്തോ... എന്‍ഐഎ വനിത ഓഫീസര്‍ വന്ദനയുടെ ചോദ്യം ചെയ്യലില്‍ പലവട്ടം വട്ടംചുറ്റി എം. ശിവശങ്കര്‍; ചോദ്യങ്ങളില്‍ ഒറ്റവാക്ക് മുതല്‍ വിശദീകരണം വരെ; ഓരോ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാനായി ശിവശങ്കറെടുത്ത സമയം മുതല്‍ ഭാവവ്യത്യാസം വരെ എല്ലാം കുടുക്കാന്‍ കഴിയുന്നവ; ശിവശങ്കറിന്റെ അഗ്നി പരീക്ഷ ഇങ്ങനെ

ഇന്ത്യാ പാകിസ്ഥാന്‍ ക്രിക്കറ്റ് പോലെ മലയാളികള്‍ സദാസമയവും ആകാംക്ഷയോടെ കണ്ട ദിനങ്ങളായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങള്‍. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമോ എന്നാണ് സകലര്‍ക്കും അറിയേണ്ടിയിരുന്നത്. എന്നാല്‍ 24 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശിവശങ്കറിനെ വിട്ടയയ്ക്കുകയായിരുന്നു. ഇത്രമാത്രം എന്താണ് ചോദ്യങ്ങള്‍ എന്നാണ് പലരും പലരും ചിന്തിച്ചത്.
ഒരല്‍പം പോലും ഇളവ് നല്‍കാതെ ശിവശങ്കറിന്റെ മാനസികനിലയറിയുന്ന ശാസ്ത്രീയ ചോദ്യം ചെയ്യലാണ് എന്‍ഐഎ നടത്തിയത്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ളതായിരുന്നു ചോദ്യങ്ങള്‍. ഒറ്റവാക്കില്‍ ഉത്തരം പറയേണ്ടവ. വിശദമായി പറയാന്‍ പറഞ്ഞ കാര്യങ്ങള്‍ അങ്ങനെ നീങ്ങുന്നു ചോദ്യങ്ങള്‍.
ചോദ്യ ശരങ്ങള്‍ തന്നെയുണ്ടായെങ്കിലും അതൊക്കെ വേഗത്തിലായിരുന്നില്ലെന്നാണ് സൂചന. യെസ് അല്ലെങ്കില്‍ നോ എന്ന് ഉത്തരം പറയേണ്ട ചോദ്യങ്ങളില്‍ മറുപടി പറയാന്‍ എടുത്ത സമയംവരെ പരിശോധിച്ച് ശിവശങ്കറിന്റെ മാനസികഗതി കണ്ടെത്താന്‍ ശ്രമങ്ങള്‍ നടന്നു.
എന്‍.ഐ.എ. ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍ നടന്നത്. ലൈവ് വെബ്കാസ്റ്റിലൂടെയുള്ള ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ നല്‍കിയ ഉത്തരങ്ങള്‍ മറ്റൊരു അവസരത്തില്‍ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും ആവര്‍ത്തിച്ചിരുന്നു. രണ്ടുത്തരങ്ങള്‍ പറയാന്‍ ശിവശങ്കര്‍ എടുത്ത സമയവും ആ സമയത്തെ ഭാവവ്യത്യാസങ്ങളുംവരെ പരിശോധിക്കാന്‍ മറ്റൊരു സംഘം ലൈവിലുണ്ടായിരുന്നു.
ചോദ്യം ചെയ്യലിന്റെ തുടക്കത്തില്‍ സ്വപ്‌നയും സരിത്തുമായുള്ള ബന്ധത്തെപ്പറ്റിയായിരുന്നു ചോദ്യങ്ങള്‍. ഇവരെ അറിയാമെന്നും നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും തുടക്കംമുതലേ പറഞ്ഞ ശിവശങ്കര്‍ ചോദ്യംചെയ്യല്‍ പുരോഗമിക്കുന്തോറും കുറ്റസമ്മതത്തിന്റെ തലത്തിലേക്കു മാറി. സ്വപ്‌നയും സരിത്തുമായുള്ള ബന്ധം വേണ്ടത്ര പരിശോധിക്കാതെയെടുത്ത തീരുമാനമായിപ്പോയെന്നും ഇരിക്കുന്ന പദവിയുടെ വില നോക്കാതെയുള്ള സൗഹൃദം ജാഗ്രതക്കുറവുകൊണ്ടു സംഭവിച്ചതാണെന്നും സമ്മതിച്ചതായാണു സൂചന.
ശിവശങ്കറില്‍നിന്നു ലഭിച്ച മൊഴികളും സ്വപ്നയടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മില്‍ വീണ്ടും ഒത്തുനോക്കി വ്യക്തതവരുത്തിയ ശേഷമാണ് ചൊവ്വാഴ്ചയും ചോദ്യംചെയ്തതത്.
നയതന്ത്ര ബാഗേജുകള്‍ പിടിക്കപ്പെടുന്ന ദിവസങ്ങളില്‍ പ്രതികളുമായി കൂടുതല്‍ ഫോണ്‍വിളികള്‍ നടത്തിയതായുള്ള തെളിവുകളാണ് ചോദ്യംചെയ്യലില്‍ എന്‍.ഐ.എ. നിരത്തിയതെന്നാണ് അറിയുന്നത്. എന്നാല്‍, സ്വപ്ന കണക്ട് ചെയ്തുതന്ന നമ്പറില്‍നിന്നാണ് കസ്റ്റംസിനെ ഫോണ്‍ വിളിച്ചതെന്നാണ് ശിവശങ്കര്‍ മൊഴി നല്‍കിയത്. ഇതിനുപുറമേ സ്വര്‍ണം എത്തിയ ദിവസം മറ്റൊരു നമ്പറില്‍നിന്ന് പ്രതികളുമായി സംസാരിച്ചതായും എന്‍.ഐ.എ. സംഘം കണ്ടെത്തിയിരുന്നു. സി.ആര്‍.പി.സി. 160 അനുസരിച്ചാണ് ചോദ്യംചെയ്യാന്‍ ഹാജരാകാനായി ശിവശങ്കറിന് എന്‍.ഐ.എ. നോട്ടീസ് നല്‍കിയത്.
ഇടവേളകളെടുത്തായിരുന്നു ശിവശങ്കറിനെ എന്‍.ഐ.എ. ചോദ്യംചെയ്തത്. രണ്ടു ദിവസത്തിലേറെ നീളുന്നതാകും ചോദ്യം ചെയ്യലെന്ന സൂചന നല്‍കിയാണ് ശിവശങ്കറിനെ എന്‍.ഐ.എ. കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയത്. രണ്ടുദിവസം രാത്രി കൊച്ചിയില്‍ തങ്ങാനുള്ള സാധനങ്ങളുമായാണ് ശിവശങ്കര്‍ എത്തിയത്. ചോദ്യംചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച 10 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനു ശേഷമാണ് ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ നിന്ന് പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha