പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും കൊണ്ട് കാമുകൻ മുങ്ങി... ഒടുക്കം ആഡംബര ജീവിതത്തിനായി കണ്ടെത്തിയ വഴി ആരെയും ഞെട്ടിക്കുന്നത്... പോലീസ് കയ്യോടെ പൊക്കിയത് സാമൂഹിക മാധ്യമങ്ങളിലൂടെ കിട്ടിയ വിവരത്തിലൂടെ... പെരിന്തല്‍മണ്ണയിൽ സംഭവിച്ചത്

നാട്ടുകാരെയും പോലീസിനെയും ഒരുപോലെ ഞെട്ടിച്ച ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. സ്ത്രീയുടെ മാല ബൈക്കിലെത്തി കവര്‍ച്ചനടത്തിയ സംഭവത്തില്‍ പിടിയിലായത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കാമുകനും.
മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി ചെമ്ബ്രത്ത് വീട്ടില്‍ ശ്രീരാഗും (23) കാമുകിയുമാണ് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്. 23-ന് വൈകീട്ടായിരുന്നു സംഭവം. പരാതിക്കാരിയില്‍നിന്നുള്ള വിവരങ്ങളും ടൗണിലും പരിസരങ്ങളിലുമുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചും പോലീസിന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ശേഖരിച്ചുമായിരുന്നു അന്വേഷണം.
സഞ്ചരിച്ച ബൈക്കിനെക്കുറിച്ചും പ്രതികളെക്കുറിച്ചും ഇതിലൂടെ സൂചന ലഭിച്ചു. വാടകക്കാറില്‍ പ്രതികള്‍ വയനാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായ വിവരത്തെത്തുടര്‍ന്ന് പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയുമായി പ്രണയത്തിലായി വീടുവിട്ടിറങ്ങേണ്ടി വന്നതായും ജീവിതച്ചെലവിനും വാഹനം വാങ്ങുന്നതിനും കണ്ടെത്തിയ മാര്‍ഗമാണ് മാലപൊട്ടിക്കലെന്നും പ്രതി പറഞ്ഞതായി അന്വേഷണസംഘം അറിയിച്ചു.
ബൈക്കിന്റെ പിന്നിലുണ്ടായിരുന്നത് കാമുകിയായിരുന്നെന്നും പണമുണ്ടാക്കാന്‍ ഇരുവരും ആലോചിച്ച് കണ്ടെത്തിയ മാര്‍ഗമാണ് മാലപൊട്ടിക്കലെന്നും പ്രതി പോലീസിനോട് പറഞ്ഞു.മലപ്പുറത്തെ ഒരു ജൂവലറിയില്‍ വിറ്റ മാല പ്രതിയുടെ സാന്നിധ്യത്തില്‍ പോലീസ് കണ്ടെടുത്തു.
സമാന കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണസംഘം അറിയിച്ചു. പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. ശ്രീരാഗിനെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ്ചെയ്തു.
എ.എസ്.പി. ഹേമലതയുടെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ സി.കെ. നാസര്‍, എസ്.ഐ സി.കെ. നൗഷാദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടിച്ചത്.
https://www.facebook.com/Malayalivartha