ജലജീവന്‍ മിഷന്‍: സംസ്ഥാനത്ത് പ്ലംബര്‍മാര്‍ക്ക് തൊഴില്‍ ഇല്ലാതാകുമെന്ന് ആശങ്ക

2024-ാം ആണ്ടോടെ ഗ്രാമീണമേഖലയിലെ എല്ലാ വീടുകള്‍ക്കും കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കാനുള്ള ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പാവുമ്പോള്‍ സംസ്ഥാനത്ത് പ്ലംബര്‍മാരുടെ പണിപോകുമെന്ന് ആശങ്ക. പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനൊപ്പം വീടുകളില്‍ കുടിവെള്ള കണക്ഷന്‍ നല്‍കുന്നതും ജലഅതോറിറ്റിയുടെ കരാറുകാരെ ഏല്‍പ്പിക്കാനാണ് നീക്കം.
സംസ്ഥാനത്തെ അയ്യായിരത്തോളം പ്ലംബര്‍മാരുടെയും അവരെ ആശ്രയിച്ചുള്ള പതിനായിരത്തോളം തൊഴിലാളികളുടെയും നിലനില്‍പ് പരുങ്ങലിലാകും. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ജലജീവന്‍ മിഷന്‍ സംസ്ഥാനത്ത് 25 ലക്ഷം കണക്ഷനാണ് നല്‍കുക. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 10 ലക്ഷം ഗാര്‍ഹിക കണക്ഷന്‍ നല്‍കും.
ഐ.ടി.ഐയില്‍ നിന്നും പ്ലംബര്‍ ട്രേഡ് എടുത്ത് ജലഅതോറിട്ടിയുടെ പ്രായോഗിക പരീക്ഷ ഉള്‍പ്പെടെ പാസായവര്‍ക്കാണ് പ്ലംബിങ് ലൈസന്‍സ് അനുവദിക്കുന്നത്. പദ്ധതിയില്‍നിന്നും ജല അതോറിറ്റിയുടെ ലൈസന്‍സുള്ള പ്ലംബര്‍മാരെ പൂര്‍ണമായും ഒഴിവാക്കുമെന്നാണ് സൂചന. ത്വരിതഗതിയില്‍ പദ്ധതി നടപ്പാക്കുന്നതിനായി പ്രതിമാസം രണ്ടുലക്ഷം കണക്ഷന്‍ നല്‍കണം. പൈപ്പ് ലൈന്‍ സ്ഥാപിക്കലും കണക്ഷന്‍ നല്‍കലും ചേര്‍ത്ത് ടെന്‍ഡര്‍ നല്‍കാനാണ് നീക്കം. അതേസമയം, മൂന്നുവര്‍ഷത്തെ പരിചയം മാത്രം നോക്കിയാണ് ജലഅതോറിറ്റി കരാര്‍ ലൈസന്‍സ് നല്‍കുന്നതെന്നു പറയുന്നു.
2013-ല്‍ സമാനമായ രീതിയില്‍ കുടിവെള്ള കണക്ഷന്‍ നല്‍കാന്‍ കരാറുകാര്‍ക്ക് അവസരം നല്‍കിയിരുന്നു. ഇതിനെതിരേ ലൈസന്‍സ്ഡ് പ്ലംബേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടി.ലൈസന്‍സ്ഡ് പ്ലംബര്‍മാരോ ജല അതോറിറ്റി ജീവനക്കാരോ കുടിവെള്ള കണക്ഷന്‍ നല്‍കണമെന്നാണ് 2017-ല്‍ കോടതി വിധിച്ചത്. പിന്നീടും കരാറുകാരെകൊണ്ടുതന്നെ കണക്ഷന്‍ നല്‍കുന്ന പതിവ് അതോറിറ്റി തുടരുകയായിരുന്നു.
നിലവില്‍ പാലക്കാട് നഗരസഭയില്‍ നടപ്പാക്കുന്ന അമൃത് പദ്ധതിയില്‍ കുടിവെള്ള കണക്ഷന്‍ കരാറുകാരാണ് നല്‍കുന്നതെങ്കിലും പേപ്പറുകളില്‍ ഒപ്പുവയ്ക്കുന്നതു ലൈസന്‍സുള്ള പ്ലംബര്‍മാരാണ്. ഇതിനു പിന്നില്‍ അതോറിറ്റി ജീവനക്കാര്‍ ഉള്‍പ്പെടുന്ന ഒത്തുകളിയാണെന്ന് ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha