സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ ശക്തം.... നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മത്സ്യത്തൊഴിലാളികള്‍ രണ്ട് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ കനക്കുകയാണ് . നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മത്സ്യത്തൊഴിലാളികള്‍ രണ്ട് ദിവസത്തേക്ക് കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും പുലര്‍ച്ചെ മുതല്‍ ആരംഭിച്ച മഴ തുടരുന്നു. അതേ സമയം തലസ്ഥാനത്ത് പലയിടത്തും ഇന്നലെ രാത്രിയോടെ ആരംഭിച്ച കനത്ത മഴ ഇപ്പോഴും തുടരുകയാണ്. അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ 45 മിനിറ്റിനുള്ളില്‍ 30 സെ.മീ കൂടി ഉയര്‍ത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കേരളാ തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ രണ്ട് ദിവസത്തേക്ക് കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. 31-07-2020 വരെ അറബിക്കടലില്‍ കേരള,കര്‍ണാടക, ലക്ഷദ്വീപ്, മാലിദ്വീപ് എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. 01-08-2020 വരെ തെക്ക്-പടിഞ്ഞാറന്‍ അറബിക്കടലിലും 31-07-2020 മുതല്‍ 01-08-2020 വരെ മധ്യ-പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, കോമറിന്‍ എന്നീ സമുദ്ര മേഖലകളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നുമാണ് മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് കനത്ത മഴ തുടരുന്നത്. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും ശക്തിയായി തുടരുന്നതോടെ കൊച്ചിയില്‍ പള്ളുരുത്തി ഇടക്കൊച്ചി എന്നിവിടങ്ങളില്‍ വെള്ളം കയറി. പനമ്പള്ളി നഗര്‍ സൗത്ത് കടവന്ത്ര എംജി റോഡ് എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha