വിജിലന്‍സ് അന്വേഷണം നേരിടുന്ന വ്യക്തിക്ക് പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് നിയമനം, ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസിനെ തള്ളി വ്യവസായവകുപ്പ്

പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത്, വിജിലന്‍സ് അന്വേഷണം നേരിടുന്ന വ്യക്തിക്ക് തുടര്‍ച്ചയായി അഞ്ചാം തവണയും നിയമനം. വിജിലന്‍സ് അന്വേഷണത്തിനിടെ നിയമനം നല്‍കുന്നതിനെതിരെ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ വ്യവസായ മന്ത്രിക്കു നല്‍കിയ കത്ത് പരിഗണിക്കാതെയാണ് നിയമനം.
കൃഷിവകുപ്പിനു കീഴിലെ കാംകോ (കേരള ആഗ്രോ മെഷിനറി കോര്‍പറേഷന്‍)യ്ക്കായി യന്ത്രസാമഗ്രികള്‍ വാങ്ങിയതില്‍ 800 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരുന്നു.
2016-ല്‍ നടന്ന ആ ക്രമക്കേടിന് വിജിലന്‍സ് അന്വേഷണം നേരിടുന്ന എം.കെ.മനോജിനെയാണ് കരകൗശല വികസന കോര്‍പറേഷന്‍ എംഡിയായി തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും നിയമിച്ചത്. അതു സംബന്ധിച്ച വിജിലന്‍സ് അന്വേഷണം നടക്കുന്നതിനിടെയാണു കരകൗശല വികസന കോര്‍പറേഷന്‍ എംഡിയായി നിയമിച്ചത്.
കാംകോ അഴിമതിയില്‍ രണ്ടു വര്‍ഷമായിട്ടും വിജിലന്‍സ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. യന്ത്രസാമഗ്രികള്‍ വാങ്ങിയത് അന്യസംസ്ഥാനങ്ങളില്‍ നിന്നായതിനാല്‍ അവിടെയും അന്വേഷണം നടത്തേണ്ടതുണ്ടെന്നായിരുന്നു വിജിലന്‍സ് മറുപടി.
https://www.facebook.com/Malayalivartha