രാവിലെ ഭക്ഷണം കൊടുക്കാന്‍ അമ്മയെ വിളിച്ചപ്പോള്‍ അനക്കമില്ല... തുടർന്നുള്ള തിരച്ചിലിൽ കണ്ടെത്തിയത് ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹം! പിന്നെ സംഭവിച്ചത് മറ്റൊന്ന്... മനോവൈകല്യമുള്ള മകൻ ചെയ്തത് കണ്ടു അമ്പരന്ന് പോലീസ്

അസുഖം കാരണം മരിച്ച അമ്മയുടെ മൃതദേഹം കോവിഡ് പേടി കാരണമാണ് വീട്ടുമുറ്റത്തു കുഴിച്ചു മൂടിയതെന്നു മകന്റെ രഹസ്യമൊഴി.
കഴിഞ്ഞ മാസം കുളവന്‍മുക്കിലെ സഹോദരിയുടെ വീട്ടില്‍ പോയ കമലമ്മയ്ക്കു നടക്കുന്നതിനിടെ വീണ് കാലിനു സാരമായി പരുക്കേറ്റു. തുടര്‍ന്ന് ബാബു കഴിഞ്ഞ 28ന് കളപ്പെട്ടിയിലെ മന്ദത്ത് വീട്ടിലേക്കു കൊണ്ടുവന്നു.
നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ബാബു തന്നെയാണ് ഭക്ഷണം പാകം ചെയ്തു കൊടുത്തത്. ഇതിനിടയില്‍ ചിലപ്പോഴൊക്കെ മെല്ലെ നടന്നു തൊട്ടടുത്ത പലചരക്ക് കടയിലും പോകാറുണ്ടായിരുന്നു. ഈ മാസം 21ന് രാവിലെ ഭക്ഷണം കൊടുക്കാന്‍ അമ്മയെ വിളിച്ചപ്പോള്‍ അനക്കമില്ല. മനോവൈകല്യമുള്ള ബാബു, മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് 24ന് വെള്ളിയാഴ്ച രാത്രി ഏഴോടെ വീട്ടുമുറ്റത്ത് അരയടി താഴ്ചയില്‍ കുഴിയെടുത്ത് മൃതദേഹം കിടത്തി, സാരിയും ബെഡ് ഷീറ്റും കൊണ്ട് പുതപ്പിച്ചു.
അതിനുമുകളില്‍ മണ്ണിട്ട് 24 മേച്ചില്‍ ഓടുകള്‍ അടുക്കി. വീണ്ടും അതിനുമുകളില്‍ മണ്‍കൂനപോലെയാക്കി കാല്‍ച്ചുവടു ഭാഗത്ത് രണ്ടു കല്ലും വച്ചു.
മനോവൈകല്യമുള്ള ആള്‍ എങ്ങനെ ഇത്ര മനോഹരമായി സ്വന്തം അമ്മയുടെ മൃതദേഹം സംസ്കരിച്ചെന്ന ആശയക്കുഴപ്പത്തിലാണ് പൊലീസും നാട്ടുകാരും.
https://www.facebook.com/Malayalivartha