Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യ- ശ്രീലങ്ക ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി, ഇന്ത്യന്‍ കലകളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും റനില്‍

18 APRIL 2015 01:18 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. എല്ലാരീതിയിലുമുള്ള സഹകരണവുമുണ്ടാകുമെന്നും റനില്‍ പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും താന്‍ ഇന്ത്യന്‍ അനുകൂലിയോ ചൈന അനുകൂലിയോ അല്ല. ശ്രീലങ്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രധാനമന്ത്രിയാണ്.

ഗുരൂവായൂര്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.ഗുരൂവായൂര്‍ ദേവസ്വത്തിന്റെ ആനത്താവളത്തില്‍ ആനകളെ എങ്ങനെ സംരക്ഷിക്കുന്നു എന്നതിനെക്കുറിച്ച് പഠിക്കാന്‍ ശ്രീലങ്കന്‍ ആന സംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള സംഘത്തെ അയക്കും.

കൂടിയാട്ടം, മ്യൂറല്‍ പെയിന്റിംഗ് എന്നീ ഇന്ത്യന്‍ കലകളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിര്‍ത്തി ലംഘിച്ചാല്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വെടിവയ്ക്കുമെന്ന ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. ഏകദിന സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഇന്ന് രാവിലെയാണ് കൊച്ചിയിലെത്തിയത്.

രാവിലെ 8.35 ന് കൊളംബോയില്‍ നിന്നുമുള്ള പ്രത്യേക വിമാനത്തിലാണു കൊച്ചിയിലെത്തിയത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി എത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രിയും അഞ്ചംഗ സംഘവും വൈകുന്നേരം 4.15 ന് കൊളംബോയ്ക്കു മടങ്ങും.

നെടുമ്പാശേരിയിലെ സ്വകാര്യഹോട്ടലില്‍ വിശ്രമത്തിനു ശേഷം വിക്രമസിംഗെ 9.20നു ഗുരുവായൂര്‍ക്കു യാത്ര തിരിച്ചു. അദ്ദേഹത്തോടൊപ്പം പത്‌നി പ്രഫ. മൈത്രി വിക്രമസിംഗെ, ഹിന്ദുമത കാര്യ, പുനര്‍നിര്‍മ്മാണ മന്ത്രി സി.എം. സ്വാമിനാഥന്‍, റിട്ട. ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഡബ്ല്യു. ഡബ്ല്യു. വിക്രമസിംഗെ, പിഎസ്ഒ അശോക് അരിയവന്‍, സുരക്ഷ ഉദ്യോഗസ്ഥന്‍ ഡബ്ല്യു. ഹെര്‍ത്ത് എന്നിവരുമുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (4 minutes ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (10 minutes ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (17 minutes ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (19 minutes ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (25 minutes ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (29 minutes ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (31 minutes ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (57 minutes ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (1 hour ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (2 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (2 hours ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (3 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (3 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (5 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (5 hours ago)

Malayali Vartha Recommends