Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

അടുത്തത് വീരന്റെ വക... സഹിക്കുന്നില്ല അവഗണന; ഏത് മുന്നണിയില്‍ തുടരുമെന്ന് ആലോചിക്കും; സിറ്റിംഗ് സീറ്റ് തനിക്ക് തരാതെ ആര്‍.എസ്.പി.ക്ക് കൊടുത്തു

18 APRIL 2015 09:22 PM IST
മലയാളി വാര്‍ത്ത.

പിസി ജോര്‍ജ് യുഡിഎഫിലുണ്ടാക്കിയ പൊല്ലാപ്പുകള്‍ തീരും മുമ്പ് ദേ അടുത്തയാള്‍ എത്തി. യുഡിഎഫിനെതിരെ തുറന്നടിച്ച് ജനതാദള്‍ യു സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറാണ് രംഗത്തെത്തിയത്. അഞ്ചു കൊല്ലം ഒന്നിച്ചു നിന്നിട്ടും അവഗണനയല്ലാതെ മറ്റൊന്നും തിരിച്ചു കിട്ടിയില്ലെന്നു വീരേന്ദ്രകുമാര്‍ പറഞ്ഞു. ജനതാദള്‍ യു സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും ജില്ലാ പ്രസിഡന്റുമാരുടെയും സംയുക്ത യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോടു വിശദീകരിക്കുകയായിരുന്നു വീരേന്ദ്രകുമാര്‍.
പാലക്കാട്ടെ തോല്‍വി അന്വേഷിച്ച കമ്മിഷന്റെ റിപ്പോര്‍ട്ടു പോലും പരസ്യമാക്കാന്‍ നേതൃത്വം തയാറായിട്ടില്ല. സിറ്റിങ് സീറ്റെന്ന പേരില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകര സീറ്റ് വിട്ടു നല്‍കാതിരുന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ തലേന്നു മാത്രം മുന്നണിയില്‍ വന്ന ആര്‍എസ്പിക്ക് കൊല്ലത്തെ സിറ്റിങ് സീറ്റ് വിട്ടുകൊടുത്തു. രണ്ടു തരം നീതിയാണ് മുന്നണിയില്‍. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ജനതാപരിവാര്‍ ലയനത്തിനു ശേഷം ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പം കേരള ഘടകം നില്‍ക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. 
നിലവില്‍ യുഡിഎഫിലാണ്, രാജ്യസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ടു നല്‍കും. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിലെ സീറ്റിന്റെ കാര്യത്തിലും മുന്നണി കണ്‍വീനര്‍ സ്ഥാനങ്ങളിലും യുഡിഎഫിനേക്കാള്‍ പരിഗണന എല്‍ഡിഎഫ് നല്‍കിയിരുന്നുവെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. ഇത്രയും നാള്‍ മിണ്ടാതിരുന്നതു കണ്ട് ജനതാദളിന് ഒരു പരാതിയുമില്ലെന്നു മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചു. 
മുന്നണി മര്യാദയുടെ ഭാഗമായാണ് ഇത്രയും നാള്‍ മിണ്ടാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (42 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (48 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (56 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (1 hour ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (2 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (2 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (2 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends