Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

സ്വപ്നത്തിനുമപ്പുറം... ക്രൈംബ്രാഞ്ച് തലങ്ങും വിലങ്ങും അന്വേഷിച്ചിട്ടും കണ്ടെത്താതെ പോയ ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച കേസിലെ തെളിവ് ദൈവം തന്നെ പുറത്ത് കൊണ്ടുവന്നു; സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കുള്ള ഉന്നത ബന്ധമാണോ ആ കേസും തേഞ്ഞ് മാഞ്ഞതെന്ന ആരോപണം വീണ്ടും ശക്തമാകുന്നു

01 AUGUST 2020 11:41 AM IST
മലയാളി വാര്‍ത്ത

മലയാളികളെ ഒന്നടങ്കം വേദനിപ്പിച്ചതാണ് ബാലഭാസ്‌കറിന്റെ മരണം. അത് യാദൃശ്ചികമായ അപകടം അല്ലെന്നും കൊലപാതകമാണെന്നും അന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്തിന് കലാഭവന്‍ സോബി പോലും ഇതിന് പുറകില്‍ സ്വര്‍ണക്കടത്ത് സംഘമുണ്ടെന്ന് പറഞ്ഞിരുന്നു. അന്നാരും അതിന് പുറകില്‍ പോയില്ല. സ്വപ്നയുടെ സുഹൃത്തും സ്വര്‍ണക്കടത്തു കേസിലെ കൂട്ടു പ്രതിയുമായ സരിത്തിനെ അവിടെ കണ്ടതായും പറഞ്ഞിരുന്നു. പക്ഷെ അന്നൊന്നും ഇതുപോലെ സ്വര്‍ണക്കടത്ത് കേസ് വിവാദമല്ലാത്തതിനാല്‍ എല്ലാം പതുക്കെ തണുത്തു. ഈ കേസില്‍ ഒരു തുമ്പുപോലും ക്രൈം ബ്രാഞ്ചിന് കണ്ടെത്താനായില്ല. അതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് സ്വപ്നയ്‌ക്കെതിരായി എയര്‍ ഇന്ത്യ ജീവനക്കാരന്‍ നല്‍കിയ കേസ് ക്രൈബ്രാഞ്ച് തണുപ്പിച്ചത്. അതില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സംശയ നിഴലിലുമാണ്. ഈ കേസിലും അങ്ങനെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടോയെന്ന ന്യായമായ ചോദ്യമാണ് ബാലുവിന്റെ ബന്ധുക്കള്‍ ചോദിക്കുന്നത്.

അതേസമയം കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെ ദൈവത്തിന്റെ തെളിവ് എന്നപോലെ ശക്തമായ തെളിവ് പുറത്ത് വരികയാണ്. വാഹനാപകടത്തില്‍ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിന് ബോധമുണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ അന്നുണ്ടായിരുന്ന ഡോ. ഫൈസലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പരിക്കേറ്റ ബാലഭാസ്‌കറിനെയും ഭാര്യ ലക്ഷ്മിയെയും ഒരുമിച്ചാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് ഡോക്ടര്‍ പറയുന്നത്. കാറില്‍ കിടന്നുറങ്ങുകയായിരുന്നെന്നും അപകടത്തില്‍പ്പെട്ട് തെറിച്ചുവീണതായും അദ്ദേഹം ഡോക്ടറോടു പറഞ്ഞു. കൈകള്‍ക്ക് മരവിപ്പ് ബാധിക്കുന്നുവെന്നുപറഞ്ഞ ബാലഭാസ്‌കര്‍, ഭാര്യ ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി തിരക്കി. പത്തു മിനിറ്റിനുശേഷം ബന്ധുക്കളെത്തി ഇരുവരെയും സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയെന്നുമാണ് ഡോ. ഫൈസല്‍ പറയുന്നത്. ഇപ്പോള്‍ മണ്ണന്തലയിലെ സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുകയാണ് ഡോ. ഫൈസല്‍.

2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെ ദേശീയപാതയില്‍ പള്ളിപ്പുറത്തുവെച്ചാണ് ബാലഭാസ്‌കര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി ബാല അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് ആശുപത്രിയിലും മരിച്ചു. ഏറെക്കാലത്തിനു ശേഷമാണെങ്കിലും ഡോക്ടറുടെ മൊഴി നിര്‍ണായകമാണ്. അന്നൊന്നും മെഡിക്കല്‍ കോളേജില്‍ ഇവരെയെത്തിച്ചെന്നോ രക്ഷപ്പെടുത്താമായിരുന്നെന്നോ എന്നൊന്നും ഒരു ചര്‍ച്ചയിലും ഉരുത്തിരിഞ്ഞ് വന്നില്ല. ഇതെല്ലാം ദുരൂഹമായി തുടരുന്നു. സിബിഐ വരുന്നതോടെ എല്ലാം മണിമണിയായി തെളിയും.

ഇതോടൊപ്പം കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലുകളും നിര്‍ണാകയമാകുകയാണ്. വയലിനിസ്റ്റ് ബാലഭാസക്‌റിന്റെയും മകള്‍ തേജസ്വിനിയുടെയും മരണത്തിനിടയാക്കിയ കാറപകട കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തതിന് പിന്നാലെ, വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ ഒന്നാംപ്രതിയും യു.എ.ഇ കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒയുമായ പി.എസ്.സരിത്തിനെ സംഭവ സ്ഥലത്ത് കണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നടന്‍ കലാഭവന്‍ സോബി. അപകടം നടന്ന് 5 മിനിട്ടിനുള്ളിലാണ് താന്‍ അപകടസ്ഥലത്ത് എത്തിയതെന്നും അപ്പോള്‍ തികച്ചും സൈലന്റായി ശ്രദ്ധിച്ചുവെന്നും സോബി വെളിപ്പെടുത്തി. മറ്റൊരിടത്തേക്ക് പോകുന്ന വഴിയായിരുന്നു. കാര്‍ മരത്തില്‍ ഇടിച്ചത് കണ്ട് ഇറങ്ങിനോക്കി. അപ്പോള്‍ അസ്വാഭാവിക സാഹചര്യത്തില്‍ ചിലരെ അവിടെ കണ്ടു. ഒരാള്‍ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും മറ്റൊരാള്‍ ബൈക്ക് ഉരുട്ടി മാറ്റുന്നതുമാണ് കണ്ടത്. സോബിയുടെ ഈ വെളിപ്പെടുത്തലും അന്വേഷണം നീളുന്നത് സ്വര്‍ണക്കടത്ത് സംഘത്തിലേക്ക് തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (6 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (7 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (8 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (8 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (9 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (9 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (9 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (9 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (10 hours ago)

ഓസ്ട്രേലിയയിൽ പഠിക്കാം ജോലി ചെയ്യാം .. സ്ഥിര താമസമാകാം ഇതാണ് ശരിയായ വഴി !! കോടികൾ ചെലവില്ലാതെ PR നേടാം  (10 hours ago)

ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയില്‍ കേസെടുത്ത് കടവന്ത്ര പോലീസ്  (10 hours ago)

വിജയ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമം നടന്നതായി ആരോപണം  (10 hours ago)

വ്യജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി കേരള പോലീസ്  (11 hours ago)

പ്രിയദര്‍ശിനി ബസുകള്‍ നിരത്തിലിറങ്ങിയതോടെ സ്വകാര്യ ബസ് ജീവനക്കാര്‍ കഷ്ടത്തിലായി  (11 hours ago)

സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓൺലൈൻ ലോട്ടറി തട്ടിപ്പുകൾ നടക്കുന്നു; മുന്നറിയിപ്പുമായി പോലീസ്  (12 hours ago)

Malayali Vartha Recommends