Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിജയം ആരെ തുണയ്ക്കും, പ്രതീക്ഷയോടെ സ്ഥാനാര്‍ത്ഥികള്‍, രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്, ബാലറ്റില്‍ നോട്ടയും

20 APRIL 2015 09:30 AM IST
മലയാളി വാര്‍ത്ത.

കേരളത്തില്‍നിന്ന് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നു നടക്കും. യുഡിഎഫ് സ്ഥാനാര്‍ഥികളായി വയലാര്‍ രവി (കോണ്‍ഗ്രസ്), പി.വി. അബ്ദുള്‍ വഹാബ് (മുസ്‌ലിംലീഗ്), എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി കെ.കെ. രാഗേഷ് (സിപിഐ-എം), കെ. രാജന്‍ (സിപിഐ) എന്നിവര്‍ മത്സരിക്കും. നിയമസഭാ മന്ദിരത്തിന്റെ രണ്ടാം നിലയിലെ 620-ാം നമ്പര്‍ മുറിയിലാണു തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെയാണു വോട്ടെടുപ്പ്. തുടര്‍ന്ന് വൈകിട്ട് അഞ്ചോടെ ഫലം ലഭ്യമാകും.139 പേര്‍ക്കാണു തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളത്.
ഇതില്‍ 73 പേര്‍ യുഡിഎഫുകാരും 65 പേര്‍ എല്‍ഡിഎഫുകാരുമാണ്. ഒരു മുന്നണിയിലും പെടാത്ത കെ.ബി. ഗണേഷ്‌കുമാറാണു മറ്റൊരു വോട്ടര്‍. ആദ്യ റൗണ്ടില്‍ തന്നെ ജയിക്കാന്‍ കിട്ടേണ്ടത് 35 പ്രഥമ പരിഗണനാ വോട്ടാണ്. ഇതു പ്രകാരമാണെങ്കില്‍ യുഡിഎഫിന്റെ രണ്ടു സ്ഥാനാര്‍ഥികള്‍ക്കും ആദ്യ റൗണ്ടില്‍ തന്നെ വിജയിക്കാം. വോട്ട് ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെയും അംഗീകൃത ഏജന്റിനെ കാണിച്ച ശേഷം മാത്രം പെട്ടിയില്‍ നിക്ഷേപിക്കുന്ന സമ്പ്രദായമാണു രാജ്യസഭാ തിരഞ്ഞെടുപ്പിലുള്ളത്. വോട്ട് ചെയ്ത ശേഷം ബാലറ്റ് പേപ്പര്‍ അംഗീകൃത ഏജന്റിനെ കാണിക്കണമെന്നതു നിര്‍ബന്ധമാണ്.
എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ വിപ് ഉണ്ടാകണമെന്നില്ല. സ്വന്തം പേന കൊണ്ടല്ല, പോളിങ് ബൂത്തില്‍ നല്‍കുന്ന വയലറ്റ് നിറമുള്ള സ്‌കെച്ച് പേന കൊണ്ടുവേണം വോട്ട് രേഖപ്പെടുത്തേണ്ടത്. എന്നാലും, ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യുന്നില്ലെന്നു കാണിക്കാന്‍ ഇലക്ട്രോണിക്‌സ് വോട്ടിംഗ് മെഷീനുകളില്‍ നണ്‍ ഓഫ് ദ എബവ് അഥവാ നോട്ടാ എന്ന ഓപ്ഷന്‍ ഉള്ളത് ഇവിടേയും ലഭ്യമാണ്. പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങളെതുടര്‍ന്ന് ചീഫ് വിപ്പ്സ്ഥാനം നഷ്ടപ്പെട്ട പി.സി. ജോര്‍ജ് വോട്ടെടുപ്പില്‍ സ്വീകരിക്കുന്ന നിലപാട് ശ്രദ്ധേയമാകും. വോട്ടുകള്‍ ഏകദേശം തുല്യമായി പങ്കിടാനാണ് യു.ഡി.എഫിന്റെ ധാരണ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (14 minutes ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (35 minutes ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (44 minutes ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (51 minutes ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (56 minutes ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (1 hour ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (2 hours ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (2 hours ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (2 hours ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (2 hours ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (2 hours ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (2 hours ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (2 hours ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (2 hours ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (4 hours ago)

Malayali Vartha Recommends