സ്വര്‍ണക്കടത്ത് വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി ചേരാനിരുന്ന യോഗം തടഞ്ഞതെന്തിന്; സ്വന്തം ഓഫീസില്‍ നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി അറിയുന്നില്ലേ ? മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങളുമായി ചെന്നിത്തല

തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് പത്ത് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നേരത്തേയും പത്ത് ചോദ്യങ്ങളുമായി ചെന്നിത്തല രംഗത്തെത്തിയിരുന്നു.
എം. ശിവശങ്കറിന് സ്വര്‍ണക്കടത്ത് സംഘവുമായുള്ള ബന്ധം മുഖ്യമന്ത്രി അറിയാതെ പോയതാണോ എന്നതാണ് ഒന്നാമത്തെ ചോദ്യം. സ്വന്തം ഓഫീസില്‍ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേയെന്നും മന്ത്രിയുടെ വിദേശ കോണ്‍സുലേറ്റുമായുള്ള ഇടപാടുകള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലേയെന്നുമാണ് രമേശ് ചെന്നിത്തലയുടെ ചോദ്യം. എം ശിവശങ്കറിന്റെ ദുരൂഹമായ കണ്‍സള്‍ട്ടന്‍സി ഇടപാടുകള്‍ മുഖ്യമന്ത്രി ന്യായീകരിച്ചത് എന്തിനാണെന്നാണാണ് നാലാമത്തെ ചോദ്യം. കണ്‍സള്‍ട്ടന്‍സി തട്ടിപ്പും പിന്‍വാതില്‍ നിയമനവും സി.ബി.ഐ അന്വേഷിക്കാന്‍ തയ്യാറുണ്ടോയെന്നും സി.ബി.ഐ അന്വേഷണം നടത്തുന്നതിനെ മുഖ്യമന്ത്രി ഭയക്കുന്നത് എന്തിനാണെന്നും ചെന്നിത്തല ചോദിക്കുന്നു.
സ്വര്‍ണക്കടത്ത് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയാതിരുന്നതാണോയെന്നും അല്ലെങ്കില്‍ ഐ.ബിയുടെ വായ മൂടിക്കെട്ടിയതാണോയെന്നും ചെന്നിത്തല കത്തില്‍ ചോദിക്കുന്നു. കോണ്‍സുലേറ്റ് വഴി സ്വര്‍ണം കടത്തുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നോ എന്നാണ് അടുത്ത ചോദ്യം. സീതാറാം യെച്ചൂരിക്ക് നല്‍കിയ തന്റെ കത്തിന് മറുപടി നല്‍കുന്നതില്‍ നിന്നും കേന്ദ്രകമ്മിറ്റിയെ തടഞ്ഞത് ആരാണ് എന്ന ചോദ്യവും ചെന്നിത്തല ഉന്നയിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി ചേരാനിരുന്ന യോഗം തടഞ്ഞതെന്തിനാണെന്നും പിന്‍വാതില്‍ നിയമനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ തയ്യാറാകാത്തതെന്തു കൊണ്ടാണെന്നുമാണ് മുഖ്യമന്ത്രിയോടുള്ള ചെന്നിത്തലയുടെ മറ്റ് ചോദ്യങ്ങള്‍.
https://www.facebook.com/Malayalivartha