Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

ടിപി സെന്‍കുമാര്‍ ഡിജിപിയാകാതിരിക്കാന്‍ ഐഎഎസ്-ഐപിഎസ് ലോബി, സാമുദായിക നേതാവിന്റെ എതിര്‍പ്പെന്ന് വ്യാജപ്രചരണം

20 APRIL 2015 09:30 AM IST
മലയാളി വാര്‍ത്ത.

സത്യസന്ധനായ പോലീസ് ഓഫീസറായ ജയില്‍ ഡിജിപി ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയാക്കാതിരിക്കാന്‍ ഐഎഎസ് -ഐപിഎസ് ലോബി സര്‍ക്കാരില്‍ സമ്മര്‍ദ്ദം തുടങ്ങി. ഇതിന് ചില രാഷ്ടീയ നേതാക്കളുടെ പിന്തുണകൂടിയുണ്ട്. ടി.പി. സെന്‍കുമാറിനെ പൊലീസ് മേധാവിയാക്കാതിരിക്കാന്‍ ആസൂത്രിത ഗൂഢനീക്കമാണ് തലസ്ഥാനത്ത് നടക്കുന്നത്. അദ്ദേഹം മേധാവിയാകുന്നത് തടയാനായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മഹേഷ്‌കുമാര്‍ സിംഗ്ലയെ മടക്കിക്കൊണ്ടുവരാനാണ് നീക്കം.
രണ്ട് മുന്‍ ഡി.ജി.പിമാരുടെയും ഒരു അഡി. ഡി.ജി.പിയുടെയും നേതൃത്വത്തിലാണ് സെന്‍കുമാറിനെതിരായ കരുനീക്കങ്ങള്‍ നടത്തുന്നതെന്ന് ആരോപണമുണ്ട്.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 1982ല്‍ എട്ടാം റാങ്കോടെ ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വീസിലും (ഐ.ഇ.എസ്) 1983ല്‍ 23ാം റാങ്കോടെ ഇന്ത്യന്‍ പൊലീസ് സര്‍വീസിലും (ഐ.പി.എസ്) എത്തിയ സെന്‍കുമാര്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഐ.പി.എസില്‍ കടന്നുകൂടിയെന്ന വ്യാജ പ്രചാരണം അഴിച്ചുവിട്ട് അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം തടയാന്‍ വര്‍ണവിദ്വേഷത്തോടെ നേരത്തേ ശ്രമം നടത്തിയിരുന്നു.
നാല് ഡി.ജി.പിമാരില്‍ പൊലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍, അലക്‌സാണ്ടര്‍ ജേക്കബ് എന്നിവര്‍ മേയില്‍ വിരമിക്കും. ടി.പി. സെന്‍കുമാര്‍, വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ എന്നിവരാണ് ശേഷിക്കുന്നത്. 1984 ബാച്ചുകാരനായ വിന്‍സണ്‍ എം. പോളിന്റെ സേവനം നവംബറില്‍ അവസാനിക്കും. 1983 ബാച്ചുകാരനായ സെന്‍കുമാറിനാവട്ടെ, 2017 ജൂണ്‍ വരെ കാലാവധിയുണ്ട്. ഇത് മുന്‍കൂട്ടി കണ്ടാണ് 2017 ഫെബ്രുവരി വരെ സേവനമുള്ള സിംഗ്ലയെ കേരളത്തില്‍ എത്തിക്കാനുള്ള ശ്രമം.
വിജിലന്‍സ് ഡയറക്ടറായിരിക്കെ കേരളം വിട്ട സിംഗ്ല ഒരു വര്‍ഷമായി ബി.എസ്.എഫില്‍ അഡിഷണല്‍ ഡയറക്ടറാണ്. എസ്.പിയായിരിക്കെ കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷിക്കുകയും ഉത്തരവ് വന്നപ്പോള്‍ പിന്മാറുകയും ചെയ്തതിന് സിംഗ്ലയെ അഞ്ചുവര്‍ഷം കേന്ദ്രം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അഞ്ചുവര്‍ഷത്തേക്കാണ് സിംഗ്ലയുടെ ഡെപ്യൂട്ടേഷന്‍. ഡെപ്യൂട്ടേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അദ്ദേഹം അപേക്ഷ നല്‍കിയിട്ടില്ല. എന്നാല്‍, മടങ്ങിയെത്താന്‍ തയ്യാറാണെന്ന് കാണിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. സിംഗ്ലയുടെ അപേക്ഷ സര്‍ക്കാരിന് പരിഗണിക്കാനാവില്ലെന്നാണ് അറിയുന്നത്. എങ്കിലും, അദ്ദേഹത്തെ ഡി.ജി.പിയാക്കുമെന്ന മട്ടിലാണ് പ്രചാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (39 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (45 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (53 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (1 hour ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (2 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (2 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (2 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends