Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആര്‍എസ്പിയോടും ജനതാദളിനോടും അഭ്യര്‍ഥിച്ച് വിഎസ്, അറിയില്ലെന്ന് കോടിയേരി

20 APRIL 2015 11:56 AM IST
മലയാളി വാര്‍ത്ത.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആര്‍എസ്പിയോടും ജനതാദളിനോടും അഭ്യര്‍ഥിച്ച് വിഎസ് അച്യുതാനന്ദന്‍. സി ദിവാകരനാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ഇതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു കോടിയേരിയുടെ പരാമര്‍ശം. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വിഎസും വിസമ്മതിച്ചു. പാര്‍ട്ടികോണ്‍ഗ്രസില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ തന്നെ വിഎസ് ഇതു സംബന്ധിച്ച് സൂചന നല്‍കിയിരുന്നു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിഎസിന്റെ ഈ കരുനീക്കം. ഇടത് മുന്നണിക്കായി മത്സരിക്കുന്ന സിപിഐയുടെ കെ രാജന് അനുകൂലമായി വോട്ട് ചെയ്യണമെന്നാണ് വി എസ് ഇരുപാര്‍ട്ടികളോടും ആവശ്യപ്പെട്ടത്. ഇതോടെ ആര്‍എസ്പിയേയും വീരേന്ദ്രകുമാറിന്റെ ജനതാദളിനേയും ഇടതു പക്ഷത്ത് എത്തിക്കാന്‍ വി എസ് നേരിട്ട് ശ്രമിക്കുമെന്നും ഉറപ്പായി.
ആര്‍എസ്പിയും ജെഡിയുവും യുഡിഎഫിന്റെ ഭാഗമാണ്. സാധാരണ ഗതിയില്‍ മറ്റൊരു മുന്നണിയുടെ ഭാഗമായ കക്ഷികളോട് വോട്ട് ചോദിക്കുക പതിവില്ല. അതാണ് വി എസ് തെറ്റിക്കുന്നത്. വിശാഖപട്ടണത്ത് നിന്ന് മടങ്ങിയത്തിയ വി എസ് ആര്‍എസ്പി, ജനതാദള്‍ കക്ഷികളെ മുന്നണിയിലെത്തിക്കാന്‍ ശ്രമിക്കുമെന്ന സൂചന നല്‍കിയിരുന്നു. അതിന് തൊട്ട് പിറകെയാണ് എല്ലാ കീഴ് വഴക്കങ്ങളും ലംഘിച്ചുള്ള നീക്കം. വി എസ് ചര്‍ച്ച നടത്തിയ കാര്യം സിപിഐ നേതാവ് സി ദിവാകരനാണ് പുറത്തുവിട്ടത്. അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി വി എസ് വ്യക്തമാക്കിയെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചര്‍ച്ചയെ പറ്റി അറിയില്ലെന്നായിരുന്നു സിപിഐ(എം) സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
നിയമസഭയില്‍ വൈകിട്ട് നാലു മണിവരെയാണ് രാജ്യസഭ തിരഞ്ഞെടുപ്പ്. അഞ്ചുമണിക്കാണ് വോട്ടെണ്ണല്‍. വയലാര്‍ രവി(കോണ്‍ഗ്രസ്), പി.വി. അബ്ദുല്‍ വഹാബ്(മുസ്‌ലിംലീഗ്), കെ.കെ. രാഗേഷ്(സിപിഐ(എം)), കെ. രാജന്‍(സിപിഐ)എന്നിവരാണു സ്ഥാനാര്‍ത്ഥികള്‍. ഇവരില്‍ ആദ്യത്തെ മൂന്നുപേര്‍ ജയിക്കാനാണു സാധ്യത. 139 പേര്‍ക്കാണു തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉള്ളത്. ഇതില്‍ 73 പേര്‍ യുഡിഎഫുകാരും 65 പേര്‍ എല്‍ഡിഎഫുകാരുമാണ്. ഒരു മുന്നണിയിലും പെടാത്ത കെ.ബി. ഗണേശ്കുമാറാണു മറ്റൊരു വോട്ടര്‍. ആദ്യ റൗണ്ടില്‍ തന്നെ ജയിക്കാന്‍ കിട്ടേണ്ടത് 35 പ്രഥമ പരിഗണനാ വോട്ടാണ്. ആര്‍എസ്പിയും ജെഡിയുവും മുന്നണി മാറി വോട്ട് ചെയ്താല്‍ സിപിഐ സ്ഥാനാര്‍ത്ഥിക്ക് ജയിക്കാം. ഈ സാഹചര്യത്തിലാണ് വലതു മുന്നണിയുമായി തെറ്റി നില്‍ക്കുന്ന രണ്ട് കക്ഷികളോടുമുള്ള വിഎസിന്റെ വോട്ട് അഭ്യര്‍ത്ഥന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (39 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (45 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (53 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (1 hour ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (2 hours ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (2 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (2 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends