Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

പിണറായി വിജയനെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടില്ലെന്ന് സിപിഎം ജനറല്‍സെക്രട്ടറി സിതാറാം യെച്ചൂരി, മുഖ്യമന്ത്രിയെ പാര്‍ട്ടി തീരുമാനിക്കും

20 APRIL 2015 12:40 PM IST
മലയാളി വാര്‍ത്ത.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകണോയെന്ന് പാര്‍ട്ടി പിന്നീട് തീരുമാനിക്കുമെന്ന് സിപിഎമ്മിന്റെ പുതിയ ജനറല്‍സെക്രട്ടറി സിതാറാം യെച്ചൂരി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്. പിണറായിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാല്‍ അത് ഇടതു പക്ഷത്തിന് തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക യെച്ചൂരിക്കുണ്ട്. മുന്നണിയിലെ ഘടക കക്ഷികള്‍ക്ക് പോലും ഈ അഭിപ്രായമുണ്ട്. ഈ സാഹചര്യത്തില്‍ പിണറായിയെ മുഖ്യമന്ത്രിയായി പാര്‍ട്ടി ഉര്‍ത്തിക്കാട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കാമെന്ന അവസ്ഥ വരും. ഇതിലൂടെ സ്വാഭാവിക മുഖ്യമന്ത്രിയായി മാറാനുള്ള പിണറായിയുടെ സാധ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.
സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ പിണറായി പാര്‍ലമെന്ററീ രംഗത്ത് സജീവമായി മുഖ്യമന്ത്രിയാകാനാണ് ശ്രമിക്കുന്നത്. ലാവ്‌ലിന്‍ കേസിലെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തില്‍ പാര്‍ലമെന്ററീ രംഗത്ത് മടങ്ങിയെത്താന്‍ പിണറായിക്കാകും. ഈ നീക്കങ്ങള്‍ക്കാണ് യെച്ചൂരിയുടെ സെക്രട്ടറി സ്ഥാനത്തോടെ കരിനിഴല്‍ വീഴുന്നത്.ജനങ്ങളുടെ ആഗ്രഹങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പാര്‍ട്ടിയായി സിപിഐ(എം) മാറണമെന്നാണ് യെച്ചൂരിയുടെ അഭിപ്രായം. വീരേന്ദ്ര കുമാറിന്റെ ജനതാദളിനേയും ആര്‍എസ്പിയേയും മുന്നണിയില്‍ നിന്ന് പുറത്താക്കിയത് ജനതാല്‍പ്പര്യത്തിന് യോജിച്ച വിധമായിരുന്നില്ല. പിണറായി വിജയന്റെ വ്യക്തി താല്‍പ്പര്യമാണ് പ്രതിഫലിച്ചത്. അത് കേരളത്തില്‍ സിപിഎമ്മിന് ഭരണത്തുടര്‍ച്ച നഷ്ടമാക്കി. വി എസ് അച്യുതാനന്ദന്‍ വീണ്ടും മുഖ്യമന്ത്രിയാകാതിരിക്കാനായിരുന്നു ഇതെന്ന വിലയിരുത്തല്‍ യെച്ചൂരിക്കുണ്ട്. ഈ സാഹചര്യത്തിലാണ് ജനതാദളിനേയും ആര്‍എസ്പിയേയും മടക്കിക്കൊണ്ടുവരാന്‍ നീക്കം. ഇതിനൊപ്പം സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വത്തിലേക്ക് ജനാധിപത്യ കേന്ദ്രീകൃതമായ ചര്‍ച്ച തിരികെ കൊണ്ടു വരും. ഭൂരിപക്ഷത്തിന്റെ കരുത്തിലുള്ള വെട്ടി നിരത്തലിന് ആരേയും അനുവദിക്കില്ല. കഴിഞ്ഞ ആറു വര്‍ഷമായി ഇത്തരത്തിലുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് യെച്ചൂരിക്ക് അഭിപ്രായമുണ്ട്. ബംഗാളില്‍ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റതോടെ കേന്ദ്ര നേതൃത്വത്തെ കേരളത്തിലെ ചിലര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് യെച്ചൂരിക്ക് അറിയാം. ഇത് അനുവദിക്കില്ല. സംസ്ഥാന സമിതിയുടെ എല്ലാ തീരുമാനത്തേയും കണ്ണടച്ച് അനുകൂലിച്ച പ്രകാശ് കാരാട്ടിന്റെ രീതിയാകില്ല യെച്ചൂരി പിന്തുടരുക. വി എസ് അച്യുതാനന്ദനെ വിശ്വാസത്തിലെടുത്താകും യെച്ചൂരിയുടെ മുന്നോട്ട് പോക്കെന്നും ഉറപ്പാണ്
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ അനുകൂലിച്ച് സി.പി.എമ്മിലെ പുതിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത് വന്നതും ശ്രദ്ധേയമായി. വി.എസ് തനിക്ക് ആശംസയര്‍പ്പിച്ചതില്‍ അപാകതയില്ലെന്നാണ് യെച്ചൂരി വ്യക്തമാക്കിയത്. വി.എസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹത്തിന്റെ സംഭാവനകള്‍ തുടരണമെന്നും യെച്ചൂരി പറഞ്ഞു.
വി.എസിനോട് എന്നും അടുപ്പവും അനുഭാവവും പ്രകടിപ്പിക്കുന്ന നേതാവാണ് യെച്ചൂരി. അത് വീണ്ടും ഉറപ്പിക്കുകയാണ് യെച്ചൂരി ചെയ്തിരിക്കുന്നത്. വി.എസിനെ കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയതും യെച്ചൂരിയുടെ ശക്തമായ നിലപാട് മൂലമാണ്. യെച്ചൂരിയുടെ വി.എസ് അനുഭാവ നിലപാട് കേരളത്തിലെ പാര്‍ട്ടിയില്‍ അലയടിച്ചേക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (4 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (4 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (4 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (5 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (5 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (5 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (5 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (6 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (6 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (7 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (8 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (8 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (9 hours ago)

Malayali Vartha Recommends