Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

പാചകവാതക ക്ഷാമം രൂക്ഷം, ഉദയംപേരൂരിലും പാരിപ്പള്ളിയിലും സമരം തുടരുന്നു

20 APRIL 2015 01:20 PM IST
മലയാളി വാര്‍ത്ത.

പാചക വാതക ക്ഷാമം രൂക്ഷമായിട്ടും സമരം തുടരുന്നു. ഉദയംപേരൂര്‍, പാരിപ്പള്ളി എല്‍പിജി പ്‌ളാന്റുകളിലെ സമരം ഇപ്പോഴും തുടരുകയാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കൊച്ചി ഉദയംപേരൂര്‍ എല്‍.പി.ജി ബോട്ട്‌ലിംഗ് പ്ലാന്റിലെ ഹൗസ് കീപ്പിംഗ് കയറ്റിറക്ക് തൊഴിലാളികളും കൊല്ലം പാരിപ്പള്ളിയില്‍ ട്രക്കുകളുടെ കരാര്‍ പുതുക്കലുമായി ബന്ധപ്പെട്ടുമാണ് ഇപ്പോള്‍ സമരം നടക്കുന്നത്. രണ്ട് പ്‌ളാന്റുകളിലും സമരം ശക്തമായതോടെ കേരളത്തില്‍ പാചകവാതകം വിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
ഉദയംപേരൂരിലെ അനിശ്ചിതകാല സമരം അഞ്ചാംദിവസത്തിലേക്ക് കടന്നതോടെ എട്ട് ജില്ലകളില്‍ സിലിണ്ടര്‍ ക്ഷാമം രൂക്ഷമായി. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പണിമുടക്ക് തുടങ്ങിയത്. ഇന്നലെ നെട്ടൂരില്‍ നടത്തിയ മൂന്നാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു.

ജനുവരി 31ന് കാലാവധി തീര്‍ന്ന സേവനവേതന കരാര്‍ പുതുക്കി നിശ്ചയിക്കുക, ഇടക്കാലാശ്വാസമായി 10000 രൂപ വീതം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ഐ.ഒ.സി.ഇ.യു സംഘടനകളുടെ ആഭിമുഖ്യത്തില്‍ പണിമുടക്കുന്നത്. മൂന്നുമാസത്തേക്ക് ഇടക്കാലാശ്വാസമായി 6000 രൂപ വേണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. 3500 രൂപ നല്‍കാമെന്ന് കരാറുകാരന്‍ അറിയിച്ചെങ്കിലും സമരക്കാര്‍ക്ക് സ്വീകാര്യമായില്ല.
പിന്നീട് ഐ.ഒ.സി പ്ലാന്റ് മാനേജര്‍ ഗിരീഷ്‌കുമാറും കരാറുകാരനുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് 4000 രൂപ ഇടക്കാലാശ്വാസം നല്‍കാന്‍ കരാറുകാരന്‍ സമ്മതിച്ചു. ഇതിന് കരാര്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ചതോടെ ചര്‍ച്ച അലസിപ്പിരിഞ്ഞു. തുടര്‍ചര്‍ച്ചകള്‍ അസി. ലേബര്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്താനും തീരുമാനിച്ചു. സമരം തുടരുന്നതിനാല്‍ പുതിയ കരാറുകാരന്‍ ചുമതല ഏറ്റെടുത്തിട്ടില്ല. സമരം തീര്‍ന്ന് പുതിയ വര്‍ക് ഓഡര്‍ നല്‍കി കാര്യങ്ങള്‍ പഴയപടിയാവാന്‍ പിന്നെയും ദിവസങ്ങളെടുക്കും. ഇവിടെ നിന്ന് ദിവസവും 50000 സിലിണ്ടറുകളാണ് പ്രതിദിനം പുറത്തേക്ക് പോയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (33 minutes ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (39 minutes ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (47 minutes ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (59 minutes ago)

പ്രിയദർശിനി ബസുകളിൽ യാത്രാത്തിരക്കിൽ ഫോൺ കവർച്ച വ്യാപകം; വനിതാ ജീവനക്കാരുടെ മൊബൈലുകൾ നഷ്ടപ്പെട്ടു, ജാഗ്രത വേണമെന്ന് പോലീസ്...  (1 hour ago)

കണ്ണടച്ചാലും വിമാനത്തിൽ എന്ത് നടക്കുമെന്ന് എനിക്കറിയാം"; കോക്പിറ്റിലെ അക്രമിയെ വീഴ്ത്തിയ ഇന്ത്യൻ പൈലറ്റ് സ്മിത്തിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി മോദി...  (1 hour ago)

ആർമി ഓഫീസർ ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി വിവാഹവാഗ്ദാനം; യുവതിയിൽ നിന്ന് ലക്ഷങ്ങളും നഗ്നചിത്രങ്ങളും തട്ടിയ പ്രതി വിഴിഞ്ഞത്ത് പിടിയിൽ...  (1 hour ago)

വീഡിയോ നീക്കം ചെയ്ത പൊലീസ് നടപടി അന്യായമാണെന്ന് മുഖ്യമന്ത്രി  (1 hour ago)

അടൂരിനെ നടുക്കി തട്ടിക്കൊണ്ടുപോകൽ ശ്രമം; അഞ്ചാം ക്ലാസുകാരനെ ഒമ്നി വാനിലെത്തിയ ആറംഗസംഘം ബലമായി പിടിച്ചുകൊണ്ടുപോയി, ബോധം കെടുത്തി വഴിയിൽ ഉപേക്ഷിച്ചു...  (1 hour ago)

ഓപ്പറേഷൻ തൂഫാന് കുട്ടികളുടെ കത്ത്; 'പ്രിയപ്പെട്ട മക്കളെ' എന്ന് വിളിച്ച് ആഭ്യന്തരമന്ത്രിയുടെ മറുപടി...  (1 hour ago)

കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അനിയന്ത്രിത സർവീസിനെതിരെ കർശന നടപടി; മദ്യപിച്ച് ബസ് ഓടിച്ച 41 ഡ്രൈവർമാർക്കെതിരെ കേസ്  (1 hour ago)

ഐഇഡിസി ഉച്ചകോടി സ്റ്റാർട്ടപ്പ് എക്‌സ്‌പോയിൽ ശ്രദ്ധേയമായി വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ  (1 hour ago)

ഇബിജി ഗ്രൂപ്പിൽ അർമ ക്യാപിറ്റലിൻ്റെ 10 കോടി രൂപയുടെ നിക്ഷേപം  (2 hours ago)

എംഐടി-ഡബ്ല്യുപിയുവും എഫ്‌പിഎസ്ബി ഇന്ത്യയും ധാരണാപത്രം ഒപ്പുവച്ചു  (2 hours ago)

ഫ്രെയർ എനർജിയുടെ ആദ്യ ബ്രാൻഡ് അംബാസഡറായി രോഹിത് ശർമ; ‘സോളാർ ഹോ, തോ ഫ്രെയർ ഹോ!’ ക്യാമ്പയിൻ ആരംഭിച്ചു  (2 hours ago)

Malayali Vartha Recommends