Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യച്ചൂരിയുടെ വരവ് പിണറായിക്ക് വന്‍ തിരിച്ചടി: വിഎസ് പ്രതിപക്ഷത്തെ നയിക്കും

20 APRIL 2015 07:35 PM IST
മലയാളി വാര്‍ത്ത.

സീതാറാം യച്ചൂരി പാര്‍ട്ടി അധ്യക്ഷനായതോടെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസ് അച്യുതാനന്ദന്‍ മത്സരിക്കുമെന്ന് ഉറപ്പായി. ഫലത്തില്‍ യച്ചൂരിയുടെ വരവ് പിണറായിയുടെ മോഹങ്ങളെയാണ് മങ്ങലേല്പിച്ചിരിക്കുന്നത്.
അച്യുതാനന്ദന്റെ ലക്ഷ്യവും ഇതു തന്നെയായിരുന്നു. യച്ചൂരി പാര്‍ട്ടി അധ്യക്ഷനായാല്‍ താന്‍ വിചാരിക്കുന്നതെല്ലാം സാധിക്കുമെന്ന് അദ്ദേഹത്തിനറിയാം. പിണറായിയുമായി യച്ചൂരിക്ക് പേരിനു പോലുമുള്ള ബന്ധമില്ല. പിണറായി യുഗം അവസാനിച്ചെന്നും അച്യുതാനന്ദന്‍ കരുതുന്നു.
അച്യുതാനന്ദന്‍ കേന്ദ്രകമ്മിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും അദ്ദേഹത്തെ പ്രത്യേക ക്ഷണിതാവാക്കിയത് യച്ചൂരിയാണ്. അച്യുതാനന്ദിന്റെ മോശം സമയങ്ങളിലെല്ലാം തന്നെ അദ്ദേഹത്തിന് രക്ഷയായെത്തിയത് യച്ചൂരിയാണ്. ബൃന്ദാകാരാട്ടും അച്യുതാനന്ദനൊപ്പമുണ്ടായിരുന്നു. എന്നാലും യച്ചൂരിയുടെ വാക്കുകള്‍ക്കായിരുന്നു എന്നും മേല്‍ക്കൈ.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ അച്യുതാനന്ദനെ രംഗത്തിറക്കി കളം പിടിക്കാനായിരിക്കും കേന്ദ്രനേതൃത്വം തയ്യാറാവുക. പിണറായിയുടെ മേല്‍ അഴിമതിക്കറ വീണതിനാല്‍ അദ്ദേഹത്തെ രംഗത്തിറക്കി വിജയം നേടാന്‍ കഴിയുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇമേജ് കുറവാണ്. സംസ്ഥാനത്ത് ആകെ ഇമേജുള്ള ഏക സിപിഎം നേതാവ് വിഎസാണ്
അരുവിക്കര തെരഞ്ഞെടുപ്പ് നയിക്കുന്നത് അച്യുതാന്ദനായിരിക്കും. കാര്‍ത്തികേയന്റെ ഭാര്യ മത്സരിച്ചാല്‍ പോലും യുഡിഎഫിന് സാധ്യത കുറവാണ്, കാര്‍ത്തികേയന്റെ ഭാര്യയ്ക്ക് വേണ്ടത്ര ജനപിന്തുണയുമില്ല.
അണികള്‍ വിഎസിന് ഒപ്പമാണെന്ന് യച്ചൂരിക്കറിയാം. ബംഗാളിലും ജനപിന്തുണയുള്ള നേതാക്കളെയാണ് യച്ചൂരി അന്വേഷിക്കുന്നത്. കേരളത്തില്‍ പാര്‍ട്ടിയെ തിരിച്ചു കൊണ്ടു വരാനായിരിക്കും യച്ചൂരിയുടെ ആദ്യ ശ്രമം.
യച്ചൂരിയും വിഎസും കഴിഞ്ഞ ദിവസം രാത്രി ഫോണില്‍ സംസാരിച്ചിരുന്നു. മത്സരം നടക്കുമെന്ന് ഉറപ്പായപ്പോള്‍ വിസ് യച്ചൂരിക്ക് ആശംസ നേര്‍ന്നത് കേരളത്തിലും അഖിലേന്ത്യാ തലത്തിലും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. കറ കളഞ്ഞ നേതാക്കളുടെ പിന്തുണ യച്ചൂരിക്കാണെന്ന ധ്വനി സൃഷ്ടിക്കാനും വിഎസിന്റെ ആശംസയ്ക്ക് കഴിഞ്ഞു. ബംഗാളിലെ നേതാക്കളും യച്ചൂരിക്കൊപ്പമാണ്, ചുരുക്കത്തില്‍ പിണറായിയുടെ കഥ അവസാനിച്ചെന്നു പറയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (20 minutes ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (29 minutes ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (36 minutes ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (41 minutes ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (1 hour ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (1 hour ago)

ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ ആശുപത്രയിൽ നേരിട്ട് കണ്ട് അൽ നഹ്യാൻ,കണ്ണ് നിറഞ്ഞ് അവർ  (1 hour ago)

ഖത്തറിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍  (1 hour ago)

ദുബായിൽ സ്ഫോടനം,പറഞ്ഞാൽ 45 ലക്ഷം ടിം...!വിമാനത്താവളം അടച്ചു.! ആക്രമണത്തിൽ പരിക്കേറ്റ പ്രവാസികളെ നേരിൽ കണ്ട് അൽ നഹ്യാൻ.!മുന്നറിയിപ്പ്  (2 hours ago)

ഇറാനെതിരെ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്  (2 hours ago)

കുടുംബശ്രീയ്ക്ക് കീഴില്‍ പ്ലാന്റ് മാനേജറാകാം... അരലക്ഷം രൂപ വരെ ശമ്പളം നിങ്ങള്‍ യോഗ്യരാണോ?  (2 hours ago)

രണ്ട് പ്രധാന ട്രെയിനുകള്‍ക്ക് പുതിയ സ്‌റ്റോപ്പുകള്‍ അനുവദിച്ച് കേന്ദ്രം  (2 hours ago)

ട്രെയിന്‍ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ, അന്വേഷണം ആരംഭിച്ചു  (2 hours ago)

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (3 hours ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (4 hours ago)

Malayali Vartha Recommends