പിണറായി വിജയന്‍ അറിയാത്തതോ ? മന്ത്രിമാര്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് യു എ ഇ കോണ്‍സുലേറ്റില്‍ മുന്നൂ തവണ സന്ദര്‍ശനം നടത്തി... പിണറായി വിജയന് ഇടിത്തീയായി മന്ത്രിമാരുടെ സന്ദര്‍ശനം... ജലീലിന്റെ തട്ടിപ്പ് പുറത്ത്

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വക കാര്യങ്ങളൊന്നും അറിഞ്ഞുകാണില്ലായിരിക്കും എന്നാണു ഇപ്പോള്‍ പറയാന്‍ കഴിയുന്നത് .സംസ്ഥാനത്തുള്ള ഭരണകാര്യങ്ങളെക്കുറിച്ച് ബ്രീഫിങ് നടത്തുന്ന മുഖ്യമന്ത്രിക്ക് പ്രോട്ടോക്കോള്‍ ലംഘനത്തെ പറ്റിയോ മന്ത്രിമാരുടെ സന്ദര്‍ശനത്തെ പറ്റിയോ അറിവില്ലാത്തത് അദ്ദേഹത്തിന്റെ കുറ്റമാണെന്ന് തീര്‍ത്തു പറയാന്‍ കഴിയില്ല .പക്ഷെ വരും ദിവസങ്ങളില്‍ അദ്ദേഹം എടുക്കുന്ന ഓരോ നടപടികള്‍ക്കും പാര്‍ട്ടിയുടെ ഭാവിയോളം വിലയുണ്ട് എന്നതാണ് വസ്തുത .
സി പി എം അംഗം പോലുമല്ലാത്ത ഇടതു സ്വതന്ത്രനായി തവനൂരില്‍ മത്സരിച്ചു ജയിച്ച ജലീല്‍ മാതൃസഭയില്‍ എത്തുന്നത് തികച്ചും യാദൃച്ഛികമായാണ് .അതിനാല്‍ തന്നെ പിണറായിക്ക് ജലീല്‍ കാരണം കിട്ടുന്ന ഓരോ പണിയും അതുപോലെ യാദൃശ്ചികമായാണ് .മന്ത്രിമാര്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് യു എ ഇ കോണ്‍സുലേറ്റില്‍ മുന്നൂ തവണ സന്ദര്‍ശനം നടത്തി സ്വന്തം കാര്യങ്ങള്‍ സാധിച്ചെടുക്കുക എന്നതായിരുന്നു പരമപ്രധാനമായ ലക്ഷ്യം .സംസ്ഥാനത്തു ഒരു മന്ത്രിയും കാണിക്കാന്‍ ധൈര്യപ്പെടാത്ത പ്രവര്‍ത്തികള്‍ ജലീലും കൂട്ടരും കാണിക്കുമ്പോള്‍ അത് പിണറായിയും പാര്‍ട്ടിയും എന്തിനാണ് ചുമക്കുന്നതെന്ന് എത്ര ആലോചിച്ചാലും മനസ്സിലാകില്ല . യുഎഇ കോണ്‍സുലേറ്റിലേക്കുള്ള 2 മന്ത്രിമാരുടെ സന്ദര്‍ശന വിവരങ്ങള്‍ തെളിവുകളെ അടിസ്ഥാനപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ ശേഖരിക്കുന്നു എന്നാണ് ലഭ്യമാകുന്ന വിവരം . സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിനും വിദേശകാര്യ മന്ത്രാലയത്തിനും ഇതിനോടകം തന്നെ കൈമാറിക്കഴിഞ്ഞു . ഇരു മന്ത്രിമാരുടെ സന്ദര്‍ശനത്തിലും പ്രോട്ടോക്കോള്‍ ലംഘനമുണ്ടെന്ന വിവരമാണ് അന്വേഷണ സംഘത്തിനു നിലവില്‍ ലഭിച്ചത്.
യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്ന സമയത്തു സ്വപ്ന മുന്‍കയ്യെടുത്താണ് ഇവരെ വിവിധ പരിപാടികളില്‍ പങ്കെടുപ്പിച്ചതെന്നാണു പുറത്തു വരുന്ന വിവരം. ഇരുവരും ഔദ്യോഗിക, സ്വകാര്യ കാര്യങ്ങള്‍ക്കായി മൂന്നിലേറെ തവണ വീതം പോയിട്ടുണ്ടെന്നാണു ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. ഒരു മന്ത്രി മകന്റെ വീസാ കാര്യത്തിനും പോയി.
മന്ത്രിമാര്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണം ഇതൊന്നും തന്നെ നടപ്പിലാക്കാതെ ,എല്ലാം ചുളുവില്‍ നടത്തിയെടുക്കാന്‍ ശ്രമിച്ചതും വന്‍ വിവാദമായി മാറിയിരിക്കുകയാണ് . സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോള്‍ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോണ്‍സുലേറ്റുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോള്‍ വിഭാഗത്തെ സമീപിക്കണം.
ഇതൊന്നും നടപ്പിലാക്കാതെ മന്ത്രിയാണെന്നു കരുതി തോന്നിയപാട് വിദേശത്തേക്ക് പോകുന്നത് മറ്റു വ്യക്തിപരമായ പരിപാടികള്‍ നടത്തുന്നതിന്റെ ഭാഗമായാണ് .മൂവാറ്റുപുഴ കൈവെട്ടു സംഘവുമായി ഉന്നതര്‍ക്ക് ബന്ധമുണ്ടോ എന്നതിനെ പറ്റിയും അന്വേഷണം വ്യാപിപ്പിക്കും .അതിനാല്‍ തന്നെ എന്‍ ഐ എ മന്ത്രിമാരുടെ സന്ദര്‍ശനത്തെയും മറ്റും വ്യക്തമായി പരിശോധിച്ചുവരികയാണ് .എന്‍ ഐ എ തെളിവെടുപ്പിനായി ശ്രമങ്ങള്‍ നടത്തുമ്പോള്‍ സി ആപ്റ്റിലെ ഇടപാടുകളെ സംബന്ധിക്കുന്ന നിര്‍ണായക രേഖകള്‍ മൂടി വെയ്ക്കാനുള്ള ശ്രമവും ഒരു ഭാഗത്തു നടക്കുന്നു .മന്ത്രിയുടെ മതപരമായ പരാമര്‍ശവും സത്യത്തെ മൂടിവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി തന്നെയാണ് എന്നത് സുവ്യക്തമാവുകയാണ്
https://www.facebook.com/Malayalivartha