ജലീല്‍ കാണിച്ച ആനമണ്ടത്തരം.... ജലീലിനെ പൂട്ടിയെടുക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇതിലും വലുതല്ലല്ലോ റമീസ് നശിപ്പിച്ച പ്രധാന തെളിവ് എന്‍ ഐ എ യുടെ മാസ്സ് മൂവ്

ഒട്ടനവധി രഹസ്യങ്ങളുടെ കലവറയാണ് കള്ളക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ കെ ടി റമീസ് .ദുബായ് മുതല്‍ തിരുവനന്തപുരം വരെ നീണ്ടു നില്‍ക്കുന്ന വന്‍ കണ്ണികളില്‍ പലരുമായും നേരിട്ടും അല്ലാതെയുമുള്ള ബന്ധം മറച്ചുവയ്ക്കാന്‍ പെടാപ്പാട് പെടുകയാണ് .അന്വേഷണത്തിലുടനീളം നിര്‍ണായകമായി മാറിയ പല മൊഴികളും ഇതിനോടകം തന്നെ കെ ടി റമീസ് നല്‍കിക്കഴിഞ്ഞു .എന്നാല്‍ അതിലൊന്നും പൂര്‍ണ്ണതയില്‍ എത്തിച്ചേരാന്‍ എന്‍ ഐ എ ക്കോ കസ്റ്റംസിനോ കഴിയുന്നില്ല .
സ്വപ്‌ന കേരളത്തില്‍ നിന്നും തന്ത്രപൂര്‍വം മുങ്ങി ഒടുവില്‍ ബാംഗ്ലൂരില്‍ വച്ച് പിടിയിലായതിനാലാണ് കേസ് അന്വേഷണത്തില്‍ വലിയ തോതിലുള്ള ഗതിവിഗതികള്‍ സംഭവിച്ചിരിക്കുന്നത് .റമീസ് പിടിക്കപ്പെടുമെന്ന് സ്വപ്നയ്ക്കറിയാമായിരുന്നതിനാല്‍ തന്നെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെയാണ് കാര്യങ്ങള്‍ നീങ്ങിയത് .അന്വേഷണസംഘത്തെ വഴിതെറ്റിക്കാന്‍ കഴിയും വിധത്തില്‍ നോക്കിയെങ്കിലും പരാജയമാണ് സംഭവിച്ചത് .
കേരളത്തിന് പുറത്തുള്ള ഹവാല ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്താന്‍ റമീസിനെ ഇനിയും ചോദ്യം ചെയ്യേണ്ടതുണ്ട് .എന്നാല്‍ ആദ്യം പറഞ്ഞ മൊഴിയില്‍ വിശ്വസനീയമല്ലാത്ത പല കാര്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട് .അത് തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നതും .മന്ത്രി ജലീലിന്റെ സി ആപ്റ്റിലെ ഇടപാടും റമീസിന്റെ തട്ടിപ്പുസംഘത്തില്‍ ഉള്ളവരുമായുള്ള പരോക്ഷ ബന്ധത്തെക്കുറിസിച്ചും ഒരേ ദിശയിലാണ് എന്‍ ഐ എ അന്വേഷണം എന്നത് മറ്റൊരു വസ്തുതയാണ്.
യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്‌സലില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയതിനു പിന്നിലെ ഉന്നത ബന്ധങ്ങള്‍ക്കു തെളിവായ നിര്‍ണായക മൊബൈല്‍ ഫോണ്‍ റമീസ് നശിപ്പിച്ചത് കേസ് അന്വേഷണത്തെ പ്രതികൂലമായി തന്നെ ബാധിച്ചിരിക്കുകയാണ് . ദുബായില്‍ നിന്നെത്തിയ സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് ജൂണ്‍ 30നു തടഞ്ഞുവച്ച വിവരം അറിഞ്ഞ അന്നു രാത്രിയാണു കേസിലെ മുഖ്യകണ്ണിയായ കെ.ടി. റമീസ് മൊബൈല്‍ ഫോണ്‍ നശിപ്പിച്ചത്. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, പി.എസ്. സരിത് എന്നിവരെ വിളിക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ റമീസ് നശിപ്പിക്കാതിരുന്നതിന്റെ കാരണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.പക്ഷെ ഇവരെ കുറ്റക്കാരെന്ന് കണ്ടെത്താനുള്ള തെളിവുകളില്‍ പ്രധാനമായിരുന്ന ഒന്ന് തന്നെയാണ് ഇത് . ഈ ഫോണും ലാപ്‌ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും റമീസിന്റെ വീട്ടില്‍ നിന്ന് അന്വേഷണ സംഘം മുന്‍പേ കണ്ടെത്തിയിരുന്നു.നശിപ്പിച്ചു കളഞ്ഞ ഫോണിലെ 'രഹസ്യങ്ങള്‍' വെളിപ്പെടുത്താന്‍ റമീസ് ഇതുവരെ തയാറായിട്ടില്ല എങ്കിലും വീണ്ടും ചോദ്യം ചെയ്യുക വഴി മറ്റു മ്രഗങ്ങളിലൂടെ വൈകിയായാലും നിജസ്ഥിതി വ്യക്തമാക്കാന്‍ കഴിയും എന്നാണ് എന്‍ ഐ എ യുടെ കണക്കുകൂട്ടല്‍ .
റമീസിന്റെ ഉന്നത ബന്ധങ്ങളുടെ തെളിവാണു നശിപ്പിക്കപ്പെട്ട ഫോണിലുള്ളതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഈ സാഹചര്യത്തിലാണു റമീസിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി 3 ദിവസം കൂടി ദേശീയ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.സ്വര്‍ണക്കടത്തില്‍ സരിത് പിടിക്കപ്പെട്ടതോടെ അന്വേഷണം തന്നിലെത്തുമെന്നു റമീസിന് അറിയാമായിരുന്നതിനാല്‍ പ്രീ പ്ലാന്‍ഡ് ആയി നടത്തിയ ഹോം വര്‍ക്കാണ് എന്‍ ഐ എ യെ യെ കുഴപ്പിച്ചിരിക്കുന്നത് . ഫോണ്‍ നശിപ്പിച്ചത് ഇതിനു തെളിവാണ്. കേസില്‍ അറസ്റ്റിലായ മറ്റു 11 പ്രതികള്‍ക്കും റമീസിന്റെ നശിപ്പിക്കപ്പെട്ട ഫോണിന്റെ നമ്പര്‍ അറിയില്ല. സ്വര്‍ണക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കു പുറമേയുള്ള മറ്റാരുമായോ റമീസിന് ആശയവിനിമയം നടത്താന്‍ ഉപയോഗിച്ചിരുന്ന ഫോണാണു നഷ്ടപ്പെട്ടത്.
ഫോണ്‍ നശിപ്പിച്ചു കളഞ്ഞ സ്ഥലം തെളിവെടുപ്പിനിടയില്‍ റമീസ് അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തു. ഈ ഫോണിന്റെ അവശിഷ്ടങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ഇയാളുടെ നിഗൂഢബന്ധങ്ങള്‍ കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ ആരായുകയാണ് എന്‍ഐഎന്മ സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ കെ.ടി. റമീസ്, മുഹമ്മദ് ഷാഫി എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ നല്‍കണമെന്നു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു . 7 ദിവസത്തേക്കാണു കസ്റ്റഡി ചോദിച്ചത്. 2 പ്രതികളും കേസിലെ ചില നിര്‍ണായക വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതായി വ്യക്തമായതിനാല്‍ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് അപേക്ഷയിലുള്ളത്. കോവിഡ് പരിശോധനാഫലം വൈകിയതിനാലാണ് കസ്റ്റഡി അപേക്ഷ വൈകിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വിവേക് വാസുദേവന്‍ നായര്‍ നല്‍കിയ അപേക്ഷയിലുണ്ട്. അതിനാല്‍ തന്നെ റമീസിനെയും ഷാഫിയെയും വീണ്ടും ചോദ്യം ചെയ്താല്‍ മാത്രമേ കേസിലെ അന്തരാഷ്ട്ര കുറ്റകൃത്യം പുറത്തുവരികയുള്ളു എന്നത് വ്യക്തമാണ്
"
https://www.facebook.com/Malayalivartha