കേരളത്തില്‍ പിണറായി യുഗം അവസാനിക്കുന്നു .... പിണറായി ക്‌ളീന്‍ ബൗള്‍ഡ് ഇതാ ജിഹാദി ഭീകരവാദത്തിന്റെ ഒന്നാന്തരം തെളിവ് വന്നു പണി കിട്ടിയത് റമീസില്‍ നിന്ന്...

എന്താ അല്ലെ ,ശിവശങ്കര്‍ എന്ന പിണറായിയുടെ മുന്‍ വിശ്വസ്തന്‍ റമീസിനു താമസ സൗകര്യം ഒരുക്കുന്നു ഊട്ടുന്നു ,തുറക്കുന്നു ,പൊതുജനം വെറും പമ്പര വിഡ്ഢികള്‍ .കളി അധികനാളിങ്ങനെ തുടരാന്‍ കഴിയില്ല സഖാവേ ,എല്ലാ കള്ളക്കളിയും പുറത്തായിരിക്കുകയാണ് . റമീസ് നശിപ്പിച്ചലും അവശേഷിക്കുന്ന ചില ശാസ്ത്രീയ തെളിവുകളുണ്ട് .അത് വ്യക്തമാക്കാനാണ് ഒരിക്കല്‍ കൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് .സര്‍ക്കാരിന്റെ പരിഭ്രാന്തി പൊതുജനനം കണ്ടുകൊണ്ടിരിക്കുകയാണ് അത് വൈകാതെ തീരും എന്നതിന്റെ ശുഭസൂചനയാണ് .യു എ യി കേന്ദ്രീകരിച്ചുള്ള എന്‍ ഐ എയുടെ അന്വേഷണത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഈ ഉറച്ച പിന്തുണ .തിരുവനന്തപുരം കള്ളക്കടത്തു കേസിലെ മുഖ്യ പ്രതികളുടെ മൊഴിയെ അനുസൃതമാക്കിയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാവി എന്ന് പറയുമ്പോള്‍ തന്നെ എന്തൊരു ഗതികേടിലേക്കാണ് പിണറായിയും കൂട്ടരും നീങ്ങുന്നതെന്നത് ഊഹിക്കാന്‍ കഴിയുമല്ലോ .
മന്ത്രിസഭയിലെ ഉന്നതവിദ്യാഭ്യാസ മന്ത്രിയായ കെ ടി ജലീല്‍ തന്റെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ഭാഗമായാണ് കേസിലെ മുഖ്യ പ്രതിയുമായി മുന്‍പ് ഫോണ്‍ സംഭാഷണം നടത്തിയത് എന്ന് പറയുമ്പോള്‍ അത് വെള്ളം തൊടാതെ മലയാളികള്‍ വിഴുങ്ങിക്കൊള്ളും എന്നാണ് പിണറായിയും ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവുമെല്ലാം കരുതിയിരിക്കുന്നത് .എതിര്‍ക്കുന്നവരോടും സത്യം തുറന്നു പറയുന്നവരോടും പിണറായിക്കും ദേശാഭിമാനിക്കും ഒരു പോലെ അരോചകമാണ് .ഇപ്പോഴിതാ തെളിവുസഹിതം എന്‍ ഐ എ യും കസ്റ്റംസും കള്ളക്കടത്തില്‍ പങ്കാളികളായ ഓരോ പ്രതിക്കും പൂട്ടിടുമ്പോഴാണ് കാര്യങ്ങളുടെ ഗൗരവം വ്യക്തമാകുന്നത് .കള്ളക്കടത്തില്‍ മുഖ്യ സൂത്രധാരനും അന്താരാഷ്ട്ര ഹവാല ബന്ധത്തില്‍ പ്രാവീണ്യം നേടിയ കൊടുംകുറ്റവാളി റമീസിനെ ചോദ്യം ചെയ്തത് വഴിയാണ് ഇപ്പോള്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ജിഹാദി ഭീകരസംഘടനയെക്കുറിച്ച് വിവരം ലഭ്യമാകുന്നതും .അതുമായി വര്‍ഷങ്ങളോളം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മൂവാറ്റുപുഴ മാഫിയ സംഘത്തിലെ രണ്ടു പ്രധാനികള്‍ അകത്താവുകയും ചെയ്തിരിക്കുന്നത് .അന്വേഷണം ഏതു ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഇതിലും ഭംഗിയായി പറയേണ്ടതില്ലല്ലോ .
തീര്‍ച്ചയായും സര്‍ക്കാരിന്റെ കണ്മുന്നില്‍ വച്ച് നടക്കുന്ന ഈ പകല്‍ക്കൊള്ളയും ജിഹാദി ഭീകരതയും കണ്ടില്ലെന്നു നടിക്കണമെങ്കില്‍ അവര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന പലരും സര്‍ക്കാരിന്റെ ഉന്നത അധികാര പദവികളില്‍ ഇരിക്കുന്നവരോ മുഖ്യമന്ത്രിയുടെയോ ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെയോ ഓഫീസുമായോ നേരിട്ടോ ബന്ധമുള്ളവരാണെന്നു സ്വാഭാവികമായും സംശയിക്കേണ്ടി വരും .അങ്ങനൊരു സംശയം നിലവില്‍ ഉയര്‍ന്നിരിക്കുയാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത .അന്വേഷണം ഏറെക്കുറെ സുതാര്യമായി നീങ്ങുന്നതിനാല്‍ ജനങ്ങള്‍ക്ക് കേസിനെ കുറിച്ച് പൊതുവായ ഒരു ധാരണ വന്നിരിക്കുകയാണ് .അതിനാല്‍ തന്നെ ഇനി വരും ദിവസങ്ങളിലെ എന്‍ ഐ എ യുടെ നീക്കം മോദിയുടെ തന്ത്രത്തിന്റെ പുറത്താണെന്ന് ചിലപ്പോള്‍ ദേശാഭിമാനി എഴുതി പിടിപ്പിക്കും .നിലനില്‍പ്പിനായുള്ള ഒരേയൊരു കച്ചിത്തുരുമ്പായി അവശേഷിക്കുന്ന കേരളം നഷ്ടപെടാതിരിക്കാനാണ് ഇപ്പോള്‍ ഈ ശ്രമങ്ങളെല്ലാം .പ്രതി സ്വപ്നയുടെ മൊഴിയില്‍ ശിവശങ്കറിനെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളെന്നു വിവരമുണ്ട്.
തന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും കേസിന് ഇടയില്‍ ബന്ധപ്പെട്ടവരെ കുറിച്ചുമുള്ള ചില വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് സൂചന. മാത്രമല്ല ലോക്കര്‍ ഒരുക്കികൊടുത്തതിന് പുറമെ പണമുള്‍പ്പടെ കൈപ്പറ്റിയോ എന്നതിന് വ്യക്തമായ ഒരുതരം ശിവശങ്കര്‍ അന്നും പറഞ്ഞിരുന്നില്ല എന്ന് തന്നെയാണ് വ്യക്തമാകുന്നത് .കസ്റ്റംസ് പ്രിവന്റീവ് വിഭാഗം സീല്‍ ചെയ്ത കവറില്‍ മൊഴി കോടതിയില്‍ ഇപ്പോള്‍ സമര്‍പ്പിച്ചു കഴിഞ്ഞു . മൊഴി കോടതിയില്‍ ഹാജരാക്കണമെന്നു സ്വപ്ന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതു കോടതിയില്‍ സമര്‍പ്പിച്ചതു സാധാരണ നടപടിക്രമം മാത്രമാണെന്നാണു കസ്റ്റംസിന്റെ വിശദീകരണം.
എന്നാല്‍ അതിലെ ഉള്ളടക്കത്തില്‍ മുഴുവനായി അന്വേഷണ സംഘത്തോട് പോലും തുറന്നു പറയാന്‍ കഴിയാത്ത നിഗൂഢമായ രഹസ്യങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ് കരുതേണ്ടത് .തിടുക്കപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച ഈ മൊഴിക്ക് ഇപ്പോള്‍ പലരുടെയും ജീവിതത്തിലെ വഴിതിരുവാകുന്നതിനു കാരണമാകുന്ന സാഹചര്യം ഉണ്ട് എന്നത് വ്യക്തമാണ് .മുഖ്യമന്ത്രിയുടെ വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുകാരനായ എം ശിവശങ്കറിന് റമീസുമായി ബന്ധമുണ്ട് എന്ന് തന്നെയാണ് അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടത് .
.റമീസിന്റെ ഹവാല വലയില്‍ ശിവശങ്കര്‍ അറിഞ്ഞോ അറിയാതയോ ചെന്ന് വീണതിന്റെ ലക്ഷണങ്ങളും പ്രകടമാവുകയാണ് .അത്തരമന്വേഷണം കൂടി നടക്കുന്ന പശ്ചാത്തലത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതിനു വരെ കാരണമായ കാര്യങ്ങള്‍ ശിവശങ്കര്‍ കാട്ടിക്കൂട്ടിയിരിക്കന്നുകണ് ,.അതിനാല്‍ തന്നെ ശിവശങ്കര്‍ ഹവാല ഇടപാടുകാരുടെ വലയില്‍ പെട്ടിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് അത് മഹാവിപത്തായി
മാറും എന്ന് പറയാതിരിക്കാന്‍ വയ്യ .കേരളത്തില്‍ നടന്ന അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും മറ്റൊരു കഥ മാത്രമാണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് കണ്‍സള്‍ട്ടന്‍സിയും സ്വപ്‌നയുമെല്ലാമെങ്കില്‍ ജിഹാദി ഭീകരവാദമെന്ന മഹാവിപത്താണ് അതിലും സവിശേഷമായി എന്‍ ഐ എ കണ്ടുപിടിച്ചുകൊണ്ടിരിക്കുന്നത് .
https://www.facebook.com/Malayalivartha