ഇടുക്കിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണു, ഗൃഹനാഥന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു!

ഇടുക്കി രാജകുമാരി മാങ്ങാത്തൊട്ടി കനകപ്പുഴ ശൗര്യംമാക്കല്‍ മത്തായി (കുട്ടായി52)യുടെ വീടിനു മുകളിലേക്കു മണ്‍തിട്ട ഇടിഞ്ഞുവീണു, മുറിയില്‍ ഉറങ്ങിക്കിടന്ന ഹൃദ്രോഗിയായ ഗൃഹനാഥന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 11 മണിക്കാണ് പിന്‍ഭാഗത്തെ മണ്‍തിട്ട ഇടിഞ്ഞുവീണത്. മത്തായിയുടെ ദേഹത്തു മണ്ണും മേല്‍ക്കൂരയുടെ ഭാഗങ്ങളും വീണു.
മണ്ണും കെട്ടിടാവശിഷ്ടങ്ങളും ദേഹത്തു പതിച്ചു മത്തായിക്കു നിസ്സാര പരുക്കേറ്റു. അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് മത്തായിയെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. ഇവരുടെ വീടിന്റെ മുന്‍ഭാഗവും അപകടാവസ്ഥയിലാണ്. ഹൃദ്രോഗിയായ മത്തായിക്കു 30 സെന്റ് ഭൂമിയാണ് ആകെയുള്ളത്. മത്തായിയുടെ അമ്മ മേരിയും ഈ വീട്ടിലാണ് കഴിയുന്നത്. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ഇവരും ബുദ്ധിമുട്ടിലാണ്. താമസ യോഗ്യമായ വീടു നിര്‍മിക്കാന്‍ അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് ഈ നിര്‍ധന കുടുംബം.
തല്‍ക്കാലം മത്തായിയെയും കുടുംബത്തെയും ക്യാംപിലേക്കു മാറ്റുമെന്ന് സേനാപതി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഭാര്യ സാലി കൂലിപ്പണിക്കു പോയാണ് കുടുംബം പുലര്‍ത്തുന്നത്.
https://www.facebook.com/Malayalivartha