'എഴുപത്തഞ്ച് വയസ്സായ അമ്മൂമ്മയെ അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി ആന്തരികാവയവങ്ങൾക്ക് അടക്കം പരിക്കേറ്റ് അവർ കോലഞ്ചേരിയിൽ ചികിത്സയിലെന്ന്....'

കോലഞ്ചേരിക്കടുത്ത് പാങ്കോട്ടില്‍ 75 വയസ്സുകാരിയെ മൂന്നു പേര്‍ ചേര്‍ന്ന് അതി ക്രൂരമായി പീഡിപ്പിച്ച വാർത്ത ഏറെ ഞെട്ടലോടെയാണ് കേരളം കേട്ടത്. വയോധികയുടെ ശരീരം കത്തിയുപയോഗിച്ച് വരഞ്ഞ് കീറി... മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ക്രൂരത. സ്വകാര്യ ഭാഗത്ത് കട്ടിയുള്ള ആയുധം ഉപയോഗിച്ച് മാരകമായി മുറിപ്പെടുത്തിയിട്ടുമുണ്ട്. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
എഴുപത്തഞ്ച് വയസ്സായ അമ്മൂമ്മയെ അതിക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി ആന്തരികാവയവങ്ങൾക്ക് അടക്കം പരിക്കേറ്റ് അവർ കോലഞ്ചേരിയിൽ ചികിത്സയിലെന്ന് വാർത്ത. വൻകുടലിനും മൂത്രസഞ്ചിക്കുമെല്ലാം പരിക്കുണ്ടെന്നൊക്കെ വായിച്ചു. ഞെട്ടലിനുമപ്പുറമുള്ള മരവിപ്പാണ് തോന്നുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്ന് പേരും ചെകുത്താന്റെ മക്കളെന്ന് തോന്നിപ്പിക്കുന്ന ചെയ്‌തികളുമാണല്ലോ.
കൂടുതൽ വിശദാംശങ്ങൾ തിരഞ്ഞ് പിടിച്ച് വായിച്ചില്ല, വാർത്ത കണ്ടില്ല. വേദനയുടെ അപ്പുറമാണല്ലോ മരവിപ്പ്.ജനാലക്ക് പുറത്ത് പെയ്യുന്ന മഴക്ക് കാതോർത്ത് കിടക്കുന്നു. എവിടെയൊക്കെയോ വെള്ളം കയറുന്നുണ്ടത്രേ... എന്തൊക്കെയോ മുങ്ങുന്നുണ്ടത്രേ... ഏറെ ജാഗ്രത വേണമെന്ന് ഓർക്കണമെന്നും, കരുതലോടെയിരിക്കണമെന്നും... പിന്നെയുമെന്തൊക്കെയോ മിന്നായം പോലെ തെളിയുന്നു മൊബൈൽ സ്‌ക്രീനിൽ...കാണാനാവുന്നില്ലയൊന്നും.ഇവിടെയൊക്കെ ഓറഞ്ച് അലർട്ടാണത്രേ.അവിടെയൊരമ്മ നൊന്ത് പിടയുകയും...
-ഷിംന.
https://www.facebook.com/Malayalivartha