താനൂര്‍ നിന്ന് മീന്‍ പിടിത്തത്തിനിടെ കാണാതായ സിദ്ധിഖിന്റെ മൃതദേഹം കണ്ടെത്തി....

താനൂര്‍ നിന്ന് മീന്‍ പിടിത്തത്തിനിടെ കാണാതായ സിദ്ധിഖിന്റെ മൃതദേഹം കൊച്ചി വൈപ്പിന്‍ തീരത്ത് നിന്നു ലഭിച്ചു. ജൂലൈ 28നാണ് സിദ്ധിഖും, കൂടെയുണ്ടായിരുന്ന നസ്‌റുദ്ദീനും അപകടത്തില്‍പെട്ടത്. വൈകീട്ട് നാലു മണിയോടെ താനൂര്‍ കടപ്പുറത്ത് നിന്ന് കാരാട്ട് ഇസ്ഹാക്കിന്റെ ഉടമസ്ഥതയിലുള്ള ജൗഹര്‍ വള്ളത്തില്‍ നിന്ന് മല്‍സ്യം കയറ്റി പൊന്നാനി ഹാര്‍ബറിലേക്ക് പോകുമ്പോഴാണ് കാരിയര്‍ ഫൈബര്‍ വള്ളം മറിഞ്ഞ് തൊഴിലാളികള്‍ അപകടത്തില്‍ പെട്ടത്. സിദ്ധീഖിനൊപ്പം കടലില്‍ കാണാതായ താനൂര്‍ പാണ്ടാരന്‍ കടപ്പുറം സ്വദേശി നസ്‌റുദ്ദീനെ ദിവസങ്ങള്‍ക്ക് മുമ്പ് ജീവനോടെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.
മന്ദലാംകുന്ന് ഭാഗത്തെ കടലില്‍ നീന്തി വരുന്നത് കണ്ട നാട്ടുകാര്‍ ഇയാളെ കരക്കെത്തിക്കുകയായിരുന്നു. എന്നാല്‍ സിദ്ധീഖിനെ കണ്ടെത്താന്‍ കടലില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഒടുവില്‍ ബുധനാഴ്ച രാവിലെയാണ് കൊച്ചി വൈപ്പിന്‍ തീരത്ത് നിന്ന് മൃതദേഹം ലഭിച്ചത്.
"
https://www.facebook.com/Malayalivartha