സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരെ ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടത് ഏഴു ദിവസത്തേക്ക് ... കൂടുതൽ വിവരങ്ങൾ ഇങ്ങനെ...

തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു.
സ്വപ്‌ന സുരേഷ്, സരിത്ത്, സന്ദീപ് നായര്‍ എന്നിവരെയാണ് ഏഴു ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടത്.
ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
കേസ് ഡയറി അടക്കമുള്ളവ പരിശോധിച്ച ശേഷമാണ് കോടതി ഇവരെ കസ്റ്റഡിയില്‍ വിട്ടത്.
https://www.facebook.com/Malayalivartha