കോട്ടയത്ത് റോഡരികിലുള്ള ആഞ്ഞിലി മരത്തില്‍ നിന്നിളകി വന്ന കടന്നല്‍ക്കൂട്ടം വയോധികനെ വളഞ്ഞിട്ട് കുത്തി... കടന്നല്‍കുത്തേറ്റ് വയോധികന്‍ മരിച്ചു

കോട്ടയത്ത് റോഡരികിലുള്ള ആഞ്ഞിലി മരത്തില്‍ നിന്നിളകി വന്ന കടന്നല്‍ക്കൂട്ടം വയോധികനെ വളഞ്ഞിട്ട് കുത്തി... കടന്നല്‍കുത്തേറ്റ് വയോധികന്‍ മരിച്ചു. പാലാ കൊഴുവനാല്‍ സ്വദേശി ഉണ്ണി (65) ആണ് കടന്നല്‍ക്കുത്തേറ്റ് മരിച്ചത്. അകലക്കുന്നം പഞ്ചായത്തിലെ മെറ്റല്‍ ക്രഷറിന് സമീപം വച്ചാണ് കടന്നല്‍ക്കുത്തേറ്റത്. ബാര്‍ബറായ ഇദ്ദേഹം ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴി ആണ് അപകടമുണ്ടായത് . കുത്തേറ്റ അവശനിലയിലായ അദ്ദേഹത്തെ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു.
ചികിത്സയ്ക്ക് ശേഷം ശാരീരിക അസ്വാസ്ഥ്യം കുറഞ്ഞതോടെ വീട്ടിലേക്ക് തിരിച്ചുപയി. നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ്ജ് വാങ്ങിയാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ വീട്ടിലെത്തി വൈകിട്ടോടെ വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അല്പസമയ്തതിനകം തന്നെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മെറ്റല്‍ ക്രഷറിന് സമീപത്തെ കടന്നല്‍ ശല്യത്തെക്കുറിച്ച് നാട്ടുകാര്‍ പരാതി നല്കിയിരുന്നു. .
"
https://www.facebook.com/Malayalivartha