തലസ്ഥാന നഗരിയുടെ തല ഉയർത്തി എഗ്നയും സഫ്‌നയും; സിവില്‍ സര്‍വീസില്‍ മിന്നും വിജയം; പെൺപുലികൾക്ക് അഭിനന്ദന പ്രവാഹം

സിവില്‍ സര്‍വീസ് പരീക്ഷയില്‍ അനന്തപുരിയുടെ ശിരസ്സിനെ ഉയർത്തി രണ്ട് പെൺകുട്ടികൾ . ആദ്യ ശ്രമത്തില്‍ 45ാം റാങ്ക് നേടിയ സഫ്‌ന നസറുദ്ദീനും, തീരദേശ ഗ്രാമമായ വലിയതോപ്പില്‍ നിന്ന് 228 മത് റാങ്ക് നേടിയ എഗ്ന ക്ലീറ്റസും. സിവില്‍ സര്‍വീസ് മോഹിക്കുന്ന ഏതൊരാളും കൊതിക്കുന്ന സ്വപ്‌ന തുല്യമായ നേട്ടമാണ് ഇവര്‍ തങ്ങളുടെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്തിരിക്കുന്നത് .
പേയാട് സ്വദേശി സഫ്‌ന നസറുദ്ദീന്‍ എന്ന 23 കാരി. സാമ്ബത്തിക ശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെയാണ് ബിരുദപഠനം പൂര്‍ത്തിയാക്കിയത്. 2018ല്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം നേരെ സിവില്‍ സര്‍വീസ് പരിശീലനത്തിന് ചേരുകയായിരുന്നു . റിട്ട. പൊലീസ് സബ് ഇന്‍സ്‌പെക്ടറായ ഹാജ നസറുദ്ദീനാണ് സഫ്‌നയുടെ പിതാവ്. മാതാവ് എ.എന്‍.റംല കാട്ടാക്കട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ജീവനക്കാരി. 228 മത് റാങ്ക് നേടിയ എഗ്ന ക്ലീറ്റസിന്റെ വിജയത്തിന് മറ്റൊരു മധുരം കൂടിയുണ്ട്. തീരദേശ ഗ്രാമമായ വലിയതുറ വാര്‍ഡിലെ വലിയതോപ്പില്‍ നിന്നാണ് എഗ്ന ക്ലീറ്റസ് ജില്ലയുടെ അഭിമാനം ഉയര്‍ത്തിയത്. ബിടെക് ബിരുദധാരിയായ എഗ്ന ക്ലീറ്റസ്, ഷീജ ദമ്ബതികളുടെ മകളാണ്. ഇവരുടെ നേട്ടം ഏറെ അഭിമാനകരമാണ്. ജില്ലയിലെ തീരദേശത്തു നിന്നു ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ പാസായ ആള്‍ എന്ന നേട്ടം കൂടിയുണ്ട് എഗ്നയുടെ ഈ വിജയത്തിന്. ആദ്യ തവണ പ്രിലിമിനറി ഘട്ടം കടക്കാനായില്ലെങ്കിലും രണ്ടാമത്തെ ശ്രമത്തില്‍ വിജയം കൂടെപ്പോരുകയായിരുന്നു. ചെറുപ്പം മുതലേ സിവില്‍ സര്‍വീസിനോട് താത്പര്യമുണ്ടെങ്കിലും ബി.ടെക്കിന് ശേഷമാണ് പരിശീലനം തുടങ്ങുന്നത്.
https://www.facebook.com/Malayalivartha