യുഎന്‍എ സാമ്പത്തിക തട്ടിപ്പ്: ജാസ്മിന് ഷാ ഉള്‍പ്പടെ നാലു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

സാമ്പത്തിക തട്ടിപ്പ് കേസില്‍ യുഎന്‍എ(യുണൈറ്റഡ് നഴ്സസ് അസോസിയേഷന്) ദേശീയ പ്രസിഡന്റ് ജാസ്മിന് ഷാ ഉള്‍പ്പടെ നാലു പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
ജാസ്മിന് ഷാ, ഷോബി ജോസഫ്, നിതിന്‍ മോഹന്‍, ജിത്തു എന്നിവരാണ് പിടിയിലായത്. നേരത്തെ ഇവര്‍ നാലു പേര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അസോസിയേഷന്റെ അക്കൗണ്ടില്‍ നിന്നും മൂന്നു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. യുഎന്‍എ മുന്‍ വൈസ് പ്രസിഡന്റ് സിബി മുകേഷ് ആണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha