ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് കോവിഡ് സ്ഥിരീകരിച്ചു

പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് വിവരം അറിയിച്ചത്. മൂന്ന് ദിവസമായി ജലദോഷവും അസ്വസ്ഥതയും ശ്വാസതടസവും പനിയും ഉണ്ടായിരുന്നു. ഇതേതുടർന്നാണ് പരിശോധനയ്ക്ക് വിധേയനായതെന്നും അദ്ദേഹം പറഞ്ഞു.
കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വീട്ടിൽ തന്നെ തുടരാമായിരുന്നു. എന്നാൽ കുടുംബാംഗങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി താൻ ആശുപത്രിയിൽ പ്രവേശിച്ചുവെന്നും ബാലസുബ്രഹ്മണ്യം പറഞ്ഞു.
https://www.facebook.com/Malayalivartha