കോലഞ്ചേരിയില്‍ 75 വയസ്സുള്ള വയോധികയെ പീഡനത്തിന് ഇരയാക്കിയ സംഭവം ; ഒന്നാം പ്രതി ലോറി ഡ്രൈവര്‍ മുഹമ്മദ് ഷാഫി എന്ന് പോലീസ് പിടിയിൽ; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു

കോലഞ്ചേരിയില്‍ 75 വയസ്സുള്ള വയോധികയെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒന്നാം പ്രതി ലോറി ഡ്രൈവര്‍ മുഹമ്മദ് ഷാഫി എന്ന് പോലീസ് പിടിയിലായി . മുഹമ്മദ് ഷാഫിയെയും കേസിലെ രണ്ടാം പ്രതി മനോജ്, മൂന്നാം പ്രതിയും മനോജിന്റെ അമ്മയുമായ ഓമന എന്നിവരെ പോലീസ് പിടികൂടുകയും ചെയ്തു . പീഡനത്തിന് ഇരയായ 75കാരിയെ ഓമന മനപൂര്‍വം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്നും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് കണ്ടെത്തുമെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് വ്യക്തമാക്കി. അതേസമയം, പീഡനത്തില്‍ ക്രൂരമായ പരിക്കേറ്റ വയോധിക അപകടനില തരണം ചെയ്തു.
ഒന്നാം പ്രതിയെ കീഴടക്കിയ പൊലീസുകാര്‍ കോവിഡ് നിരീക്ഷണത്തില്‍. കേസിലെ ഒന്നാംപ്രതിയും ലോറി ഡ്രൈവറുമായ മുഹമ്മദ് ഷാഫിയെ വാഴക്കുളത്തു നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതി സ്ഥലത്തുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കുകയും ചെയ്തു. പൂനെയില്‍ നിന്ന് കഴിഞ്ഞദിവസം മടങ്ങിയെത്തിയ ഇയാളെ പിടികൂടിയ സി.ഐ.അടക്കമുള്ള ഉദ്യാഗസ്ഥര്‍ കോവിഡ് നിരീക്ഷണത്തിലാണ്. രണ്ടാംപ്രതി മനോജാണ് 75കാരിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ചയായിരുന്നു വയോധികയ്ക്ക് നേരെ ആക്രമണമുണ്ടായത്. കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു . മൂത്രസഞ്ചിയിലും കുടലിലും മുറിവു പറ്റിയതിനെ തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha